മിനിസ്ക്രീന്‍ ആരാധകരുടെ ഇഷ്ടതാരമാണ് പ്രതീക്ഷ. ഈ സീരിയല്‍ താരവും നടന് ബാലയും വിവാഹിതരാകുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നു. ഇതിനെതിരെ വിമര്‍ശനവുമായി ബാല രാമതെത്തുകയും ചെയ്തു. ഇപ്പോള്‍ വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് നടി പ്രതീക്ഷ.
മമ്മൂട്ടിയേയും മോഹന്‍ലാലിനേയുമൊക്കെ ആളുകള്‍ ആരാധിക്കാറില്ലേ, അത് പോലെയാണ് താനും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നത്. യൂട്യൂബിലൂടെ പ്രചരിക്കുന്ന വാര്‍ത്ത ഫേക്കാണെന്നും അത് ആരും വിശ്വസിക്കരുതെന്നും പ്രതീക്ഷ പറയുന്നു. താന്‍ പറഞ്ഞതിലെന്താണ് തെറ്റെന്നും താരം ചോദിക്കുന്നു. ബാലച്ചേട്ടന്റെ ഡിവോഴ്സ് കഴിഞ്ഞുവെന്നായിരുന്നു നേരത്തെ എല്ലാവരും കരുതിയത്. അത് പോലും തെറ്റാണെന്ന് ഇപ്പോള്‍ മനസ്സിലായില്ലേയെന്നും താരം ചോദിക്കുന്നു.
നടന് ബാലയുടെകടുത്ത ആരാധികയാണ് താനെന്ന് പ്രതീക്ഷ റിമി ടോമി അവതാരകയായി എത്തുന്ന പരിപാടിയില്‍ തുറന്നു പറഞ്ഞിരുന്നു. അതിന് ശേഷം മറ്റൊരു പരിപാടിയില്‍ ഇരുവരും ഒരുമിച്ചെത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് വിവാഹ വാര്‍ത്ത പ്രചരിച്ചത്.
Post Your Comments