GeneralMollywood

അതിനെക്കുറിച്ച്‌ പാടിപ്പുകഴ്‌ത്താന്‍ ആരുമുണ്ടായില്ല; വിമര്‍ശനവുമായി ലാല്‍ ജോസ്

റിയലിസ്റ്റിക് സിനിമകള്‍ തട്ടിപ്പാണെന്ന് സംവിധായകന്‍ ലാല്‍ ജോസ്. റിയലിസ്റ്റിക്കാണെന്ന് തോന്നിപ്പിക്കുന്ന അഭിനയവും അവതരണവുമാണ് ഇന്ന് മലയാള സിനിമയില്‍ കാണുന്നത്. നാച്വറല്‍ സിനിമയായി അവതരിപ്പിച്ച മഹേഷിന്റെ പ്രതികാരത്തില്‍ പോലും ഭയങ്കര ഡ്രാമയുണ്ടെന്നും ഒരു അഭിമുഖത്തില്‍ താരം വ്യക്തമാക്കി

താന്‍ സംവിധാനം ചെയ്ത രസികനും രണ്ടാം ഭാവവുമെല്ലാം കാലത്തിനുമുമ്പേ സഞ്ചരിച്ച ചിത്രങ്ങളായിരുന്നുവന്നു പറഞ്ഞ ലാല്‍ ജോസ് ചെറിയ നെഗറ്റീവ് ഷേഡുണ്ടെങ്കിലും സര്‍വഗുണ സമ്ബന്നരായ നായക കഥാപാത്രങ്ങളെയാണ് മലയാള സിനിമ ഇന്നും ആഘോഷിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. സിനിമ റിയലിസ്റ്റിക്കായാല്‍ ഡോക്യുമെന്ററിയായിപ്പോകുമെന്നും ലാല്‍ ജോസ് അഭിപ്രായപ്പെട്ടു. ഇന്നത്തെ സിനിമയുടെ സീനുകളിലും ഘടനയിലും ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. നെഗറ്റീവ് ഷേഡുള്ള നായക കഥാപാത്രങ്ങളെ ഞാന്‍ നേരത്തെ ഡയമണ്ട് നെക്ലേസില്‍ അവതരിപ്പിച്ചിരുന്നു. അതില്‍ ഫഹദ് ഫാസിലിന്റെ നായക കഥാപാത്രംതന്നെയായിരുന്നു വില്ലനും. അന്ന് അതിനെക്കുറിച്ച്‌ പാടിപ്പുകഴ്‌ത്താന്‍ ആരുമുണ്ടായില്ലെന്നും ലാല്‍ ജോസ് അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button