ബോളിവുഡ് താര സുന്ദരി ശ്രീദേവിയുടെ അകാല വിയോഗത്തിനു ഒരാണ്ട്. നടി ശ്രീദേവിയുടെ ജീവിത കഥയില്‍ നടന്‍ മിഥുന്‍ ചക്രവര്‍ത്തിയ്ക്ക് ഒരു പങ്കുണ്ട്.
‘ഇന്‍സാന്‍ ജാഗ് ഉഠാ’ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ശ്രീദേവി മിഥുന്‍ ചക്രവര്‍ത്തിയുമായി പ്രണയത്തിലാകുന്നതും ഊട്ടിയില്‍ വെച്ച് രഹസ്യമായി വിവാഹിതയാവുന്നതും. എന്നാല്‍ സ്രീടെവിയുമായുള്ള പ്രണയത്തിനു മുന്‍പേ യോഗീത ബാലിയുമായി മിഥുന്റെ വിവാഹം കഴിഞ്ഞിരുന്നു. ഈ ബന്ധം അവസാനിപ്പിച്ചു എന്ന് വിശ്വസിപ്പിച്ചാണ് ശ്രീദേവിയേ മിഥുന്‍ വിവാഹം ചെയ്തത്. എന്നാല്‍ വിവാഹത്തിനുശേഷവും യോഗീതയുമായി മിഥുന് ബന്ധമുണ്ടെന്നും മിഥുന്റെ കുഞ്ഞിനെ യോഗീത ഗര്‍ഭം ധരിച്ചിട്ടുണ്ടെന്നും അറിഞ്ഞതോടെ ആ ബന്ധം തകര്‍ന്നു. മൂന്നുമാസം മാത്രം നീണ്ട ശ്രീദേവി-മിഥുന്‍ ദാമ്പത്യം അതോടെ അവസാനിച്ചു.
അതിനു ശേഷം നിര്‍മ്മാതാവ് ബോണി കപൂറുമായി അടുപ്പത്തില്‍ ആയ ശ്രീദേവി അയാളെ വിവാഹം ചെയ്യുകയായിരുന്നു.
Post Your Comments