
ബാല്യകാല സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ നിറ കണ്ണുകളോടെ ബോളിവുഡ് പ്രിയ നടി ആലിയ ഭട്ട്. സുഹൃത്ത് ദേവിക അദ്വാനിയുടെ വിവാഹാഘോഷങ്ങളിലാണ് താരം പങ്കെടുത്തത്. വിവാഹത്തിന്റെ മെഹന്തിചടങ്ങിലുമടക്കം ആലിയ പങ്കെടുത്തിരുന്നു. സംഗീത് ചടങ്ങില്‍ ബാല്യകാല ഓര്‍മകള്‍ പങ്കുവച്ച് ആലിയ നടത്തിയ പ്രസംഗവും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
“ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി അവളുടെ സ്വപ്നങ്ങളിലെ പുരുഷനെ വിവാഹം ചെയ്യുന്നത് കാണുന്നതിലും മികച്ചൊരു കാഴ്ച വേറെ കാണാനില്ല. അതിമനോഹരമായ വിവാഹം,” എന്ന് കുറിച്ചാണ് വധുവിന്റെയും വരന്റെയും ചിത്രം ആലിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
Post Your Comments