നല്ല വേഷങ്ങള്‍ക്ക് വിട്ടു വീഴ്ച ചെയ്യണമെന്നു യുവനടി കനി കുസൃതിയുടെ വെളിപ്പെടുത്തല്‍. സിനിമയിൽ നിന്നും മോശം അനുഭവം നേരിട്ടിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ കനി ചില സംവിധായകരുടെ നിർബന്ധങ്ങൾ നേരിടേണ്ടി വന്നപ്പോൾ അഭിനയം അവസാനിപ്പിക്കാൻ തോന്നിയെന്നും പങ്കുവയ്ക്കുന്നു. കൊച്ചി ബിനാലെയുടെ ഭാഗമായി ഡബ്ള്യുസിസി സംഘടിപ്പിച്ച ചലച്ചിത്ര പ്രദർശനത്തിൽ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് കനിയുടെ തുറന്നു പറച്ചില്.
‘സിനിമയിൽ അഭിനയിക്കണമെന്ന വലിയ ആഗ്രഹവുമായാണ് ഈ മേഖലയിലേക്കു വന്നത്. പക്ഷേ, നല്ല വേഷങ്ങൾ കിട്ടണമെങ്കിൽ പല വിട്ടുവീഴ്ചകൾക്കും തയാറാകണമെന്നായിരുന്നു ചില സംവിധായകരുടെ നിലപാട്. ഇതൊക്കെ കണ്ടപ്പോൾ സിനിമയിലെ അഭിനയം നിറുത്തിയാലോ എന്നൊക്കെ ആലോചിച്ചിട്ടുണ്ട്.’ കനി പറഞ്ഞു. മീ ടൂ കാംപെയ്നുകൾ സജീവമായതും ഡബ്ള്യുസിസി പോലുള്ള സംഘടനകളുടെ ഇടപെടലും സിനിമാമേഖലയിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും കനി വ്യക്തമാക്കി.
Post Your Comments