
ടെലിവിഷന്‍ പ്രേക്ഷരുടെ ഇഷ്ടതാരങ്ങളാണ് സീതയും ഇന്ദ്രനും. ഫ്ലവേഴ്സ് ചാനലില്‍ പ്രക്ഷേപണം ചെയ്യുന്ന സീത എന്ന പരമ്പര ഇന്ദ്രന്റെ മരണമെന്ന അപ്രതീക്ഷിത ട്വിസ്റ്റിലൂടെ ആരാധകരുടെ വിമര്‍ശനത്തിനു ഇരയായി. ഇന്ദ്രനായി അഭിനയിക്കുന്നത് യുവനടന് ഷാനവാസ് ആണ്. എന്നാല്‍ താരവും സീരിയല്‍ പ്രവര്‍ത്തകരും തമ്മിലുള്ള ചില പ്രശ്നങ്ങള്‍ കാരണം ഷാനവാസിനെ സീരിയലില്‍ നിന്നും പുറത്താക്കുകയായിരുന്നുവന്നു റിപ്പോര്‍ട്ട്. അതോടെ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തുകയും ഇന്ദ്രന് ഇല്ലാതെ പരമ്പര കാണില്ലെന്നും സംവിധായകനെതിരെ വധ ഭീഷണിവരെ മുഴക്കുകയും ചെയ്തു.
ഇപ്പോഴിതാ സീതയിലേക്ക് ഇന്ദ്രന് തിരികയെത്തുകയാണ്. താരത്തിന്റെ തിരിച്ചുവരവ് അണിയറപ്രവര്‍ത്തകരും സ്ഥിരീകരിച്ച് കഴിഞ്ഞു. അച്ചടക്ക നടപടിയുടെ ഭാഗമായാണ് ഷാനവാസിനെ സീതയില്‍ നിന്നും പുറത്താക്കിയത്. പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും അതേക്കുറിച്ച് പിന്നീട് സംസാരിക്കാമെന്നും ഇനി മുതല്‍ സീതയില്‍ താനുമുണ്ടാവുമെന്നും വ്യക്തമാക്കി ഷാനവാസും രംഗത്തെത്തിക്കഴിഞ്ഞു
Post Your Comments