ബോളിവുഡിലെ ഹിറ്റ് താരങ്ങളാണ് ഐശ്വര്യയും ഷാരുഖ് ഖാനും. സല്‍മാനുമായ പ്രണയകാലത്ത് നിരവധി വിവാദങ്ങള്‍ ഐശ്വര്യയുടെ പേരില്‍ ഉണ്ടായിരുന്നു. ഷാരൂഖ് ഖാന് പ്രധാനവേഷത്തില്‍ എത്തിയ ചല്‍തേ ചല്‍തേ എന്ന ചിത്രത്തില്‍ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് ഐശ്വര്യ റായിയെ ആയിരുന്നു. എന്നാല്‍ സല്മാന് ഖാന് സെറ്റില്‍ വന്ന് പ്രശ്നം ഉണ്ടാക്കിയപ്പോള്‍ സിനിമയില്‍ നിന്ന് ഐശ്വര്യയെ മാറ്റുകയുംപകരം റാണി മുഖര്‍ജിയെ നായിക ആക്കുകയും ചെയ്തു.
ഈ വിവാദങ്ങള്‍ക്ക് പിന്നാലെ 2008 ല്‍ കത്രീന കൈഫിന്റെ പിറന്നാള്‍ ആഘോഷത്തില്‍ ഷാരൂഖും സല്‍മാനും വഴക്കിടുകയും ഐശ്വര്യയെക്കുറിച്ച് ഷാരൂഖ് മോശമായി എന്തോ പറയും ചെയ്തു. ഇത് വലിയ വിവാദമായി. ഈ വിഷയത്തെക്കുറിച്ചു ജയാ ബച്ചന്റെ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
ഷാരൂഖ് എന്റെ ദൗര്‍ബല്യമാണ്. എന്നാല്‍ ഇതെക്കുറിച്ച് അദ്ദേഹവുമായി സംസാരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.അവസരം കിട്ടിയാല്‍ ഷാരൂഖിനോട് ഞാന്‍ സംസാരിക്കും. എന്റെ വീട്ടില്‍ വെച്ചാണെങ്കില്‍ തല്ലുകയും ചെയ്യും. കാരണം ഞാനും ഷാരൂഖും തമ്മിലുള്ള ബന്ധം അത്രയ്ക്ക് ആഴമുള്ളതാണ്’- ജയ പറഞ്ഞു..
Post Your Comments