
കൊച്ചിയില്‍ യുവനടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തോടെ മലയാള സിനിമയില്‍ ആരംഭിച്ച വിമെന്‍ ഇന്‍ സിനിമ കളക്ടീവ് പോലെയുള്ള സംഘടനകള്‍ ബോളീവുഡിലും ആവാമെന്ന് നടി ദീപിക പദുക്കോണ്‍. എന്നാലത് ആണിനെതിരെ പെണ്ണ് എന്ന നിലയ്ക്കാകരുതെന്നും ഇന്‍ഡസ്ട്രിയില്‍ നല്ല പുരുഷന്മാരും ഉണ്ടെന്നും അവര്‍ പറഞ്ഞു. കൊച്ചിയില്‍ രാജ്യാന്തര അഡ്വര്‍ട്ടൈസിങ് അസോസിയേഷന്റെ ലോകസമ്മേളനത്തില് പങ്കെടുത്തപ്പോഴാണ് ദീപിക ഇത് പറഞ്ഞത്.
‘ഫെമിനിസം എന്നത് പുരുഷനെയും ഒപ്പം നിര്‍ത്തി പ്രാവര്‍ത്തികമാക്കേണ്ടതാണ്. ലിംഗസമത്വ നീക്കങ്ങള്‍ ആഗ്രഹിച്ച രീതിയിലായിട്ടില്ല. ഇനിയും ഏറെ പോകാനുണ്ട്. മീടു മൂവ്മെന്റ് പെട്ടെന്ന് ശക്തമായി വന്നു. പക്ഷേ, സമൂഹത്തില്‍ രൂഢമൂലമായിരിക്കുന്ന ചില കാര്യങ്ങള്‍ പെട്ടെന്ന് മാറ്റിയെടുക്കാനാകില്ല’ ദീപിക പറഞ്ഞു.
Post Your Comments