തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിക്രമിന്റെ മകന് ധ്രുവ് നായകനാകുന്ന ആദ്യചിത്രം തന്നെ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. വര്‍മ എന്ന പേരില്‍ ഒരുക്കുന്ന ചിത്രത്തിന് അടിമുടി മാറ്റം വരുത്തുന്നുവെന്നും വീണ്ടും ചിത്രീകരിക്കുന്നുവെന്നുമുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തിന്റെ പേരും സംവിധായകനും നായികയും മാറിക്കഴിഞ്ഞു.
ചിത്രത്തിനു വര്‍മ്മ എന്ന പേരു മാറ്റി ആദിത്യ വര്മ്മയെന്നാക്കിയിട്ടുണ്ട്. ധ്രുവ് തന്നെയാണ് കേന്ദ്ര കഥാപാത്രമാകുന്നത്. ബാലയ്ക്കു പകരം ഗിരീശായയാണ് ആദിത്യ വര്‍മ്മ സംവിധാനം ചെയ്യുക. അര്ജുന് റെഡ്ഢിയുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ച വ്യക്തിയാണ് ഗിരീശ. ബംഗാളി നടി മേഘ്ന ചൗധരിയാണ് ധ്രുവിന്റെ നായിക വേഷത്തില്‍ ആദ്യം എത്തിയത്. എന്നാല്‍ ഇപ്പോള്‍ നായികയാവുന്നത് ബോളിവുഡ് സുന്ദരി ബനിത സന്ധുവാണ്.
Post Your Comments