ഹരിഹരന്-എംടി-മമ്മൂട്ടി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കേരള വര്‍മ്മ പഴശ്ശിരാജ മോളിവുഡില്‍ ചരിത്രം കുറിച്ച സിനിമയാണ്. 2009-ല്‍ വന്‍ ഹൈപ്പോടെ എത്തിയ ചിത്രം സാമ്പത്തികപരമായും മികച്ച നേട്ടമുണ്ടാക്കിയിരുന്നു, എംടിയുടെ ശക്തമായ തിരക്കഥയായിരുന്നു സിനിമയുടെ അടിത്തറ. മമ്മൂട്ടി പഴശ്ശി രാജയുടെ വേഷം ചെയ്തപ്പോള്‍ ശരത്കുമാര് ആയിരുന്നു എടച്ചേന ഹുങ്കന്റെ വേഷത്തിലെത്തിയത്. ട്രൈബല്‍ നേതാവായ തലയ്ക്കല്‍ ചന്തുവായി മനോജ് കെ ജയനാണ് വേഷമിട്ടത്, സുരേഷ് കൃഷ്ണ ചെയ്ത കൈതേരി അമ്പു എന്ന റോളിലായിരുന്നു മനോജ് കെ ജയനെ ആദ്യം നിശ്ചയിച്ചിരുന്നത്.
“ഒരേ സമയം രാജകുടുംബത്തിലെ അംഗമായ കൈതേരി അമ്പുവായും, ട്രൈബല്‍ നേതാവായ തലയ്ക്കല്‍ ചന്തുവായും ഹരന് സാറിന്റെ മനസ്സില്‍ എന്റെ മുഖം വന്നത് എന്നിലെ നടന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമണെന്ന്”, മനോജ് കെ ജയന് പങ്കുവയ്ക്കുന്നു.
Post Your Comments