ഹൃദയസ്പര്‍ശിയായ ചിത്രങ്ങള്‍ക്ക് രചന നിര്‍വഹിച്ചു കൊണ്ട് ശ്യാം പുഷ്കരന് തിരക്കഥാക്കൃത്തെന്ന നിലയില്‍ പുതിയ ചരിത്രം കുറിക്കുമ്പോള്‍ നവ മലയാള സിനിമയ്ക്ക് പ്രതീക്ഷകള്‍ ഏറെയാണ്. സാള്‍ട്ട്&പെപ്പറില്‍ തുടങ്ങി കുമ്പളങ്ങി നൈറ്റ്സില്‍ എത്തി നില്ക്കുന്ന ശ്യാമിന്റെ രചനാ വൈഭവം മലയാള സിനിമാ പ്രേക്ഷകര്‍ അറിഞ്ഞു കഴിഞ്ഞു.
ഒരു തിരക്കഥാകൃത്തെന്ന നിലയില്‍ തന്നെ സ്വാധീനിച്ച സിനിമാ രചയിതാക്കളെക്കുറിച്ച് ശ്യാം പുഷ്കരന് റേഡിയോ മാംഗോയ്ക്ക് നല്കിയ അഭിമുഖത്തില്‍ പങ്കുവച്ചു.
രഘുനാഥ് പലേരിയും, കെജി ജോര്‍ജ്ജും, സിദ്ധിഖ് -ലാലും, ഡെന്നിസ് ജോസഫുമൊക്കെ ഒരു തിരക്കഥാകൃത്തെന്ന നിലയില്‍ സ്വാധീനിച്ചിട്ടുണ്ട്. സിദ്ധിഖ് ലാല്‍ ടീമിന്റെ ‘ഗോഡ് ഫാദര്‍’, ‘ഇന്‍ഹരിഹര്‍ നഗര്‍’ പോലെയുള്ള സിനിമകളാണ് നമ്മുടെ മുന്നിലുള്ള മാതൃകകള്‍, ശ്യാം പുഷ്കരന് പങ്കുവച്ചു.
ശ്രീനിവാസന് രചന നിര്‍വഹിച്ച ‘മിഥുനം’ പോലെയുള്ള സിനിമകളെ അവഗണിച്ച ശ്യാം പുഷ്കരന് ഉര്‍വശി അഭിനയിച്ച സുലോചനയുടെ ഭാഗം എഴുതേണ്ടിയിരിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു. ഒരു എഴുത്തുകാരന്റെ മികവ് തനിക്കില്ലെന്നും, വിഷ്വലി ചിന്തിച്ച് എഴുതാനുള്ള കഴിവാണ് മലയാള സിനിമയില്‍ വിനിയോഗിക്കുന്നതെന്നും ശ്യാം പുഷ്കരന് പറഞ്ഞു.
Post Your Comments