Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsMollywood

അജയന്‍ മദ്യപാനിയാണ്, അയാളെ ഉത്തരവാദിത്തോടെ ഒന്നും ഏല്‍പ്പിക്കാന്‍ പറ്റില്ല; അജയനെ തകര്‍ത്തവരെക്കുറിച്ചു ഭാര്യ

പെരുന്തച്ചന്‍ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് അജയന്‍. വന്‍ വിജയമായെങ്കിലും ആ ഒരു ചിത്രത്തിന് ശേഷം അജയന്‍ ചിത്രങ്ങള്‍ ഒരുക്കിയില്ല. അതിനു പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് ഭാര്യ സുഷമ.

അജയന്‍ ആദ്യമേ സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ച ചിത്രമാണ് മാണിക്യകല്ല്‌. എന്നാല്‍ പെരുന്തച്ചന് ശേഷം ഗുഡ്നൈറ്റ് മോഹനുമായി ചേര്‍ന്നു ആ ചിത്രം ഒരുക്കാന്‍ പ്ലാനിട്ടു. സാങ്കേതിത വിദ്യയ്ക്കായി ലോസ് ആഞ്ചലസില്‍ പോകുകയും ചെയ്തു. പക്ഷെ അവിടെ നിന്നും വന്ന ശേഷം ഇരുവരും തമ്മില്‍ പിണങ്ങിയതായി സുഷമ ഒരു അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.

” എക്‌സപന്‍സീവായ സിനിമയാണ് മാണിക്യക്കല്. അതുകൊണ്ടു തന്നെ ലാഭം കിട്ടണമെങ്കില്‍ അഞ്ച് ഭാഷകളില്‍ എടുക്കണമെന്ന് നിര്‍മ്മാതാവ് പറഞ്ഞു. നാല് ഭാഷകളില്‍ സല്‍മാന്‍ ഖാനെ വച്ച് എടുക്കണമെന്നെല്ലാം പറഞ്ഞു. മാര്‍ക്കറ്റ് വാല്യൂ ഉള്ള താരങ്ങളെ തന്നെ ഉള്‍പ്പെടുത്തണം എന്ന് പറഞ്ഞു. അത് അംഗീകരിക്കാന്‍ അജയണ്ണനായില്ല. അദ്ദേഹത്തെ സംബന്ധിച്ച് സംവിധായകനാണ് സിനിമയുടെ ക്യാപ്റ്റന്‍. അവിടെ താരങ്ങളേക്കാള്‍ പ്രസക്തി കഥാപാത്രങ്ങള്‍ക്കാണ്.”

എന്നാല്‍ ലോസ് ആഞ്ജലീസില്‍ വച്ച് അവര്‍ തമ്മില്‍ എന്തോ പ്രശ്നം ഉണ്ടായി. എന്താണെന്ന് എനിക്കറിയില്ല. ഒരു ഹോട്ടലില്‍ വച്ച് എന്തോ പ്രശ്നം ഉണ്ടായെന്ന് ഗുഡ്നൈറ്റ് മോഹന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി. എന്നാല്‍ എന്താണെന്ന് അദ്ദേഹം തുറന്ന് പറഞ്ഞതുമില്ല. അത് എന്താണെന്ന് ഒരാള്‍ക്ക് കൂടി അറിയാം. മാണിക്യക്കല്ല് ചെയ്യാന്‍ അജയണ്ണന്‍ മധു അമ്പാട്ടിനെയാണ് സമീപിച്ചത്.

‘മോഹന്‍ ഞാന്‍ വിചാരിച്ചപോലത്തെ ഒരു പ്രൊഡ്യൂസറല്ല’ എന്ന്. ഇത്രയും വലിയ ഒരു പ്രൊജക്ടടുമായി മുന്നോട്ടു പോകുമ്പോള്‍ ഹോട്ടലില്‍ വച്ചുണ്ടായ പ്രശ്നത്തിന്റെ പേരില്‍ ഈ സ്വപ്ന ചിത്രം അദ്ദേഹം ഉപേക്ഷിക്കുമെന്ന് താന്‍ ചിന്തിക്കുന്നില്ല” ഡോ. സുഷമ ഒരു മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. കൂടാതെ പിന്നീട് അദ്ദേഹത്തിന്റെ ഭാവി നശിപ്പിക്കുന്ന തരത്തിലുള്ള ചില കാര്യങ്ങള്‍ മോഹന്‍ അണിയറയില്‍ പ്രചരിപ്പിച്ചു. അതില്‍ ചിലതാണ് അജയന്‍ മദ്യപാനിയാണ്, അയാളെ ഉത്തരവാദിത്തോടെ ഒന്നും ഏല്‍പ്പിക്കാന്‍ പറ്റില്ല എന്ന തരത്തില്‍ കഥകള്‍ എന്നും സുഷമ കൂട്ടിച്ചേര്‍ത്തു. ഏതെങ്കിലും ഒരു നിര്‍മാതാവ് അജയണ്ണനെ സമീപിച്ചുവെന്ന് അറിയുമ്പോള്‍ പലരും അവരെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. അങ്ങനെ പലതരത്തിലുള്ള ചതികളും നടന്നിട്ടുണ്ടെന്നും അവര്‍ പറയുന്നു

(കടപാട് : മാതൃഭൂമി)

shortlink

Post Your Comments


Back to top button