
ബോളിവുഡിലെ സെലിബ്രിറ്റിയാണ് കിംഗ് ഖാന്റെ മകള്‍ സുഹാന. സമൂഹ മാധ്യമങ്ങളില്‍ താര റാണിമാര്‍ ഇപ്പോഴും നേരിടുന്ന ചോദ്യമാണ് ആരുമായിട്ടാ ഡേറ്റ് ചെയ്യാന്‍ താല്പര്യമെന്നത്. സ്വകാര്യ ജീവിതം ചികയുന്ന ആരാധകരോട് ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ പലരും പിന്മാറുമ്പോള് ഇതിനുത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് താരപുത്രി. ഇന്‍സ്റ്റാഗ്രാമില്‍ ഈ ചോദ്യം ഉന്നയിച്ച ആരാധകന് താന്‍ ഇഷ്ടപ്പെടുന്ന നടന്റെ ചിത്രം സഹിതമാണ് സുഹാനയുടെ മറുപടി.
സൗത്തുകൊറിയന്‍ ഗായകനും ഗാനരചയ്താവും നടനുമായ സുഹോ എന്നാണ് കിങ് ഖാന്റെ മകളുടെ മറുപടി. ബോയ് ബാന്റ് എക്സോയുടെ പ്രധാന ഗായകനാണ് സുഹോ.
Post Your Comments