മലയാള സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യുസിസിയുടെ നേതൃനിരയിലെ ഒരംഗമാണ് റിമ കല്ലിങ്കല്‍. തന്റെ എട്ടു വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സിനിമ മേഖലയില്‍ നിന്നും മോശപ്പെട്ട അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് നടി റിമ കല്ലിങ്കല്‍. തന്നോട് ആരും വഴങ്ങികൊടുക്കലുകള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാല്‍ സുഹൃത്തിന് മോശപ്പെട്ട അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും നടി തുറന്നു പറഞ്ഞു. ആ സംഭവത്തിനു ശേഷമാണ് ആ ചട്ടകൂട്ടില്‍ നിന്ന് പുറത്ത് വരേണ്ടതിനെക്കുറിച്ച് ആലോചിച്ചതെന്നും ബിനാലെ ഫൗണ്ടേഷന്റെ പരിപാടിയ്ക്ക് മുന്നോടിയായി നടന്ന ചര്‍ച്ചയില്‍ റിമ പങ്കുവച്ചു
‘എന്നോട് ആരും ഏതെങ്കിലും തരത്തിലുള്ള വഴങ്ങിക്കൊടുക്കലുകള്‍ ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ എന്റെ എട്ട് വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ എന്റെ സുഹൃത്തിന് സംഭവിച്ച വളരെ നിര്‍ഭാഗ്യകരമായ ആ കാര്യം എന്നെ തകര്‍ത്തുകളഞ്ഞു. അപ്പോള്‍ എനിക്ക് മനസ്സിലായി ചട്ടക്കൂടില്‍ നിന്ന് പുറത്തുവരേണ്ടതുണ്ടെന്നും എന്താണോ യഥാർഥ്യത്തില്‍ തോന്നുന്നത് അത് പറയുകയും വേണമെന്ന് . അന്നത്തെ ആ സംഭവത്തിന്റെ ഞെട്ടല്‍ മാറാന്‍ ഏറെ ദിവസമെടുത്തു. പിന്നീടാണ് സംസാരിക്കാന്‍ സ്ഥലമുണ്ടെന്നും നിര്‍ബന്ധമായി ഉപയോഗിക്കുക തന്നെ വേണമെന്നും തിരിച്ചറിയുന്നത്” റിമ പറഞ്ഞു.
Post Your Comments