Latest News

ഒരു അഡാറ് ലവില്‍ അഡാര്‍ മാറ്റവുമായി സംവിധായകന്‍; ആരാധകര്‍ ആവേശത്തില്‍

നീണ്ട കാത്തിരിപ്പിന് ഒടുവില്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് പ്രദര്‍ശനത്തിനെത്തി. പ്രേക്ഷകപ്രീതി നേടിയ ചിത്രത്തിന്‍റെ ക്ലൈമാക്‌സ് രംഗത്തെക്കുറിച്ച് മാത്രമാണ് ആരാധകര്‍ വിമര്‍ശനം അറിയിച്ചത്. ഇപ്പോഴിതാ 10 മിനിറ്റോളം ദൈര്‍ഘ്യമുള്ള മറ്റൊരു ക്ലൈമാക്‌സ് മാറ്റുന്നതായി സംവിധായകന്‍. ക്ലൈമാക്സ് പുതുതായി ഷൂട്ട് ചെയ്‌തെന്നും ഒമര്‍ ലുലു പറഞ്ഞു.

ക്ലൈമാക്‌സ് മാറ്റുന്നതിനൊപ്പം ചിത്രത്തിന്റെ ദൈര്‍ഘ്യം 10 മിനിറ്റ് വെട്ടിക്കുറച്ച്‌ 2.15 മണിക്കൂര്‍ ആക്കിയെന്നും എഡിറ്റ് ചെയ്ത പതിപ്പിന്റെ പശ്ചാത്തലസംഗീതത്തില്‍ ഗോപി സുന്ദറിന്റെ പങ്കാളിത്തമുണ്ടാവുമെന്നും ഒമര്‍ ലുലു അറിയിക്കുന്നു. ക്ലൈമാക്‌സ് മാറ്റിയ പതിപ്പ് ബുധനാഴ്ച നൂണ്‍ഷോ മുതല്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments


Back to top button