സിനിമാ പാരഡൈസോ ക്ലബിന്റെ (സിപിസി) 2018 ലെ ചലച്ചിത്ര പുരസ്കാരം എട്ടുവാങ്ങി നടന് ജോജു. മികച്ച നടനുള്ള പുരസ്കാരം ജോജുവിനു നല്‍കിയത് നിര്‍മ്മാതാവ് വിജയ് ബാബുവാണ്. ”ചില കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നമുക്ക് വളരെ പ്രയാസമാണ്. നിങ്ങള്‍ എന്നെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ കേട്ടപ്പോള്‍ കരച്ചില് വന്നു” പുരസ്കാരം ഏറ്റുവാങ്ങിയ ജോജു വികാര നിര്‍ഭരമായി പറഞ്ഞു.
എം.പദ്മകുമാര്‍ സംവിധാനം ചെയ്ത ജോസഫ് ആണ് എന്ന ചിത്രത്തിലെ അഭിനയമാണ് ജോജുവിന് പുര്സാരം നേടിക്കൊടുത്തത്. എന്നാല്‍ കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷമായി സിനിമയ്ക്ക് പിന്നാലെ നടക്കുന്ന വ്യക്തിയാണ് താന്‍. ”എന്നെ ഒരിക്കല്‍ അഭിനയിക്കാന്‍ അറിയില്ല എന്ന് പറഞ്ഞ് പറഞ്ഞു വിട്ടിട്ടുണ്ട്, അത് അഭിനയിക്കാന്‍ അറിയാത്ത് കൊണ്ടു തന്നെയാണ്. എനിക്ക് അഭിനയിക്കാനും ഡബ്ബ് ചെയ്യാനും ഒന്നും അറിയില്ലായിരുന്നു. എന്റെ നാല് മാസം മുന്‍പുള്ള ജീവിതം അല്ല ഇപ്പോള്‍. ഞാന്‍ ആഗ്രഹിച്ച പല വ്യക്തികള്‍ക്കുമൊപ്പം സിനിമ ചെയ്യാന്‍ എനിക്ക് അവസരം കിട്ടി. ജീവിതത്തില്‍ എനിക്ക് പലതും അപ്രതീക്ഷിതമായി ലഭിച്ചതാണ്. ഇവിടെ ഇരിക്കുന്ന സിനിമാ മോഹികളോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്. എനിക്ക് ഇത് സാധിക്കുമെങ്കില്‍ നിങ്ങള്‍ക്കും സാധിക്കും’- ജോജു പറഞ്ഞു.
അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തനിലെ അഭിനയത്തിനു മികച്ച നടിയായി ഐശ്വര്യയും ഈ.മ.യൗവിലെ അഭിനയത്തിന് വിനായകന് മികച്ച സഹനടനായും തിരഞ്ഞെടുക്കപ്പെട്ടു.
Post Your Comments