
വ്യതസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നായികയാണ് അപര്‍ണ ബാലമുരളി. മഹേഷിന്റെ പ്രതികാരം, സണ്‍ഡേ ഹോളിഡേ എന്നീ ചിത്രങ്ങളിലൂടെ മുന്‍ നിര നായികയായി ഉയര്‍ന്ന താരം യാതൊരു പരിശ്രമവും കൂടാതെ അനായാസമായി സിനിമയില്‍ എത്തിയതില്‍ തനിക്ക് കുറ്റബോധമുണ്ടെന്നു തുറന്നു പറയുന്നു.
”സിനിമയില്‍ ഒട്ടും പ്രതീക്ഷിക്കാതെ എത്തിയ ആളാണ് ഞാന്‍. സത്യം പറഞ്ഞാല്‍ വളരെ എളുപ്പത്തിലാണ് ഞാന്‍ സിനിമയില്‍ എത്തിയത്. ഒരുപാട് പേര് വര്‍ഷങ്ങളോളം പരിശ്രമിച്ചൊക്കൊയാണ് സിനിമയില്‍ വരുന്നത്. അതിന്റെയൊരു കുറ്റബോധം എപ്പോഴും എന്റെ ഉള്ളിലുണ്ടാകും”, അപര്‍ണ പറഞ്ഞു.
ഒരു നല്ല അഭിനേതാവായി അറിയപ്പെടണമെന്ന ആഗ്രഹമാണ് തനിക്കുള്ളതെന്നും നായിക വേഷങ്ങള്‍ മാത്രം തിരഞ്ഞെടുക്കൂവെന്ന നിര്‍ബന്ധം തനിക്കില്ലെന്നും താരം പറയുന്നു.
Post Your Comments