
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന നായികയാണ് നിത്യ മേനോന്‍. തമിഴ്, തെലുങ്ക്, മലയാളം എന്ന് തുടങ്ങി തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ തിരക്കുള്ള നായികയായി മാറിയ നിത്യയാണ് തെലുങ്കിലെ പ്രമുഖ നടന്റെ വിവാഹമോചനത്തിനു പിന്നിലെന്നു പ്രചരിച്ചിരുന്നു. അത്തരം ഗോസ്സിപ്പ് വാര്‍ത്തകള്‍ നിഷേധിച്ച് താരം. താന്‍ ഇത് വരെയും ഗോസിപ്പുകളോട് പ്രതികരിക്കാറില്ലെന്നു പറയുന്ന നിത്യ നടന്റെ വിവാഹബന്ധം തകരാൻ താനാണു കാരണമെന്ന തരത്തിലുണ്ടായ പ്രചരണങ്ങള്‍ വേദനിപ്പിച്ചെന്നു തുറന്നു പറയുന്നു.
”ഞങ്ങൾ ഒന്നിച്ചഭിനയിച്ച സിനിമ അക്കാലത്ത് റിലീസ് ചെയ്തതാകാം കാരണം. ഏറെ വേദനിച്ച ദിവസങ്ങളായിരുന്നു അത്. ആരോടും ഒന്നും വിശദീകരിക്കാൻ പോയില്ല. നമ്മളെ വേദനിപ്പിച്ചവർക്ക് സന്തോഷം ലഭിച്ചിട്ടുണ്ടാകും. പിന്നെ ആ ‘പ്രേമം’ സത്യമല്ലെന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായിട്ടുണ്ടാകും. അദ്ദേഹം വിവാഹ മോചനം നേടിയിട്ട് ഇപ്പോൾ ഒരുപാട് നാളായല്ലോ. വാർത്ത സത്യമാണെങ്കിൽ ഞങ്ങൾ ഇതിനകം വിവാഹിതരാകേണ്ടതല്ലേ. ” നിത്യ ചോദിക്കുന്നു. വിവാഹം കഴിക്കാൻ വേണ്ടി ഒരു വിവാഹത്തിന് താൻ ഒരുക്കമല്ലെന്നും പറ്റിയ ആളെ കണ്ടുമുട്ടിയാൽ വിവാഹം കഴിക്കാം, അത്ര മാത്രമെന്നും നിത്യ കൂട്ടിച്ചേര്‍ത്തു.
Post Your Comments