GeneralKollywoodLatest News

തൃഷയും റാണാ ദഗ്ഗുബട്ടിയും വീണ്ടും ഒന്നിക്കുന്നു?

തെന്നിന്ത്യന്‍ താരം ആര്യയുടെ വിവാഹ വാര്‍ത്തയ്ക്ക് പിന്നാലെ ഗോസിപ്പ് കോളങ്ങളില്‍ വീണ്ടുമൊരു പ്രണയ വാര്‍ത്തകൂടി ചര്‍ച്ചയാകുന്നു. നീണ്ട സൌഹൃദത്തിന് പിന്നാലെ വേര്‍പിരിഞ്ഞ യുവനടി തൃഷയും റാണാ ദഗ്ഗുബട്ടിയും വീണ്ടും പ്രണയത്തിലായെന്നു സൂചനകള്‍. വാലന്റൈന്‍ ദിനത്തില്‍ വിവാഹ വാര്‍ത്ത പങ്കുവച്ച ആര്യയ്ക്ക് ആശംസയുമായി ഇരുവരും സജീവമായതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് വീണ്ടും സജീവമായത്.

നടി സയേഷയുമായുള്ള വിവാഹം ഔദ്യോഗികമായി പ്രഖ്യാപിച്ച ആര്യയ്ക്ക് ‘മച്ചാ, അഭിനന്ദനങ്ങള്‍, ഒറ്റയ്ക്കുള്ള അവസാനത്തെ വാലന്റൈന്‍ ദിനാശംസകള്‍’ എന്നായിരുന്നു റാണ ആശംസിച്ചത്. ഇതിന് തൊട്ട് പിന്നാലെ തൃഷയുടെയും ട്വീറ്റെത്തി. ‘അവസാനം അത് സംഭവിച്ചു, രണ്ടാള്‍ക്കും ആശംസകള്‍’ എന്ന് തൃഷ കുറിച്ചതിന് പിന്നാലെ റാണയെ മെന്‍ഷന്‍ ചെയ്ത് ‘താങ്ക്യു, നിങ്ങളുടേതിനായി കാത്തിരിക്കുന്നു എന്നായിരുന്നു ആര്യയുടെ മറുപടി.

ബോളിവുഡിലെ ഏറ്റവും ഹിറ്റ് ഷോയായ രണ്‍ ജോഹറിന്റെ ‘കോഫി വിത്ത് കരണില്‍’ അതിഥിയായി എത്തിയ സമയത്ത് റാണ തന്നെയാണ് തൃഷയുമായുള്ള പ്രണയ പരാജയത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button