മലയാള സിനിമകളെ എന്നും അത്ഭുതത്തോടെ നോക്കി കണ്ടിട്ടുള്ള സൂപ്പര്‍ താരങ്ങളാണ് കോളിവുഡ് സിനിമാ മേഖലയിലുള്ളത്, മമ്മൂട്ടിയും, മോഹന്‍ലാലുമൊക്കെ ചെയ്തു വച്ച കഥാപാത്രങ്ങള്‍ തങ്ങള്‍ക്കും ചെയ്യണമെന്ന് ആഗ്രഹം തോന്നിയിട്ടുള്ള രജനീകാന്തിനെ പോലെയുള്ള സൂപ്പര്‍ താരങ്ങള്‍ ചില മലയാള സിനിമകള്‍ റീമേക്ക് ചെയ്യണമെന്ന ആവശ്യവുമായി മലയാള സിനിമാ പ്രവര്‍ത്തകരെ സമീപിക്കാറുണ്ട്.
തമിഴിലെ പഴയകാല സൂപ്പര്‍ താരം സത്യരാജിന് മോഹം തോന്നിയത് ഒരു മമ്മൂട്ടി ചിത്രത്തോടാണ്. 1988-ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ജോഷി ടീമിന്റെ ‘സംഘം’ എന്ന ചിത്രം തമിഴില്‍ ചെയ്യാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു, സിനിമ ഇറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷവും ഒരു പ്രോഗ്രാമിനിടെ സത്യരാജ് സംഘം എന്ന സിനിമയുടെ രചയിതാവായ ഡെന്നിസ് ജോസഫിനെ കണ്ടപ്പോള്‍ ചിത്രത്തിന്റെ റീമേക്ക് ചെയ്യാനുള്ള ആഗ്രഹത്തെക്കുറിച്ചാണ് സൂചിപ്പിച്ചത്.
വര്‍ഷങ്ങള്‍ കഴിഞ്ഞാലും തമിഴ് സൂപ്പര്‍ താരങ്ങളുടെ മനസ്സില്‍ മലയാള സിനിമയ്ക്കുള്ള പ്രസക്തി ചോര്‍ന്നു പോകില്ലെന്ന് തെളിയിക്കുന്നതായിരുന്നു സംഘം എന്ന ചിത്രത്തോടുള്ള സത്യരാജിന്റെ ആവേശം. കുട്ടപ്പായി എന്ന രസികന്‍ അച്ചായന് കഥാപാത്രത്തെ മമ്മൂട്ടി മികവുറ്റതാക്കിയ ചിത്രമായിരുന്നു സംഘം. റപ്പായി എന്ന റോളില്‍ തിലകനും ചിത്രത്തിന്റെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു.
Post Your Comments