ബോളിവുഡ് ഏറെ ആഘോഷിച്ച പ്രണയമാണ് രൺബീറിന്റെയും ആലിയയുടെയും. ഇരുവരും ഉടന്‍ വിവാഹിതരാകുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇവര്‍ പിരിയുന്നുവേന്നാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
ആലിയയും രണ്‍ബീറും വേർപിരിയലിന്റെ വക്കിലെത്തിയെന്ന വാർത്തകൾക്ക് പിന്നില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയാണ് കാരണം. കുറച്ചു നാളുകളായി ഇരുവരും തമ്മില്‍ പിണക്കത്തിലായിരുന്നു. കഴിഞ്ഞ ദിവസം ആലിയയുടെ പുതിയ ചിത്രമായ ഗല്ലി ബോയ് കാണാന്‍ ആലിയയും രണ്‍ബീറും ഒരുമിച്ചെത്തിയിരുന്നു. എന്നാല്‍ ഇവര്‍ കാറിലിരുന്നു നടത്തിയ വഴക്ക് പാപ്പരാസികളുടെ കണ്ണില്‍പ്പെട്ടു. ആലിയയോട് രണ്‍ബീര്‍ ദേഷ്യത്തില്‍ സംസാരിക്കുന്നതാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ടിരിക്കുകയാണ്. ഇതോടെ ഈ ബന്ധം ആലിയയ്ക്ക് ചേര്‍ന്നത് അല്ലെന്നും രൺബീറുമായി ഒത്തുപോകാൻ പറ്റുന്നില്ലെങ്കിൽ പിരിയുന്നതാണ് നല്ലതെന്ന ഉപദേശവുമായി താരത്തിന്റെ ആരാധകർ എത്തുകയും ചെയ്തു.
Post Your Comments