ഒരുകാലത്ത് ബേബി ശാലിനി എന്നാല്‍ മലയാളി പ്രേക്ഷകരുടെ വീട്ടിലെ ഒരു അതിഥിയെ പോലെയായിരുന്നു, കുസൃതി കണ്ണുകളില്‍ ആഴമുള്ള അഭിനയം ദര്‍ശിച്ച പ്രേക്ഷകര്‍ക്ക് ബേബി ശാലിനി സിനിമകള്‍ എന്നും അത്ഭുതമായിരുന്നു.
സൂപ്പര്‍ താരത്തെക്കാള്‍ ബേബി ശാലിനിയുടെ ഡേറ്റിന് വേണ്ടി കാത്തിരുന്ന നിര്‍മ്മാതാക്കളും നിരവധിയായിരുന്നു, രാത്രി ഉറക്കത്തിനിടയിലും ഷോട്ട് റെഡി എന്ന് പറഞ്ഞു തട്ടി വിളിച്ചു ബേബി ശാലിനിയെ അഭിനയിപ്പിക്കാറുണ്ടെന്നായിരുന്നു സിനിമാ ലോകത്തെ സംസാരം. മികച്ച ബാല വേഷങ്ങള്‍ ചെയ്ത ശേഷം സിനിമയില്‍ നിന്ന് ബൈ പറഞ്ഞ ബേബി ശാലിനിയെ നായികയായി തിരികെ കൊണ്ട് വന്നത് ഹിറ്റ് മേക്കര്‍ ഫാസിലാണ്.
അനിയത്തിപ്രാവ് എന്ന ചിത്രത്തിലെ മിനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഫാസില്‍ ശാലിനിയെ സമീപിക്കുമ്പോള്‍ അഭിനയം മടുത്തു കഴിഞ്ഞിരിക്കുന്നുവെന്നും ഇനി സിനിമാ രംഗത്തേക്ക് മടങ്ങി വരാന്‍ താല്‍പ്പര്യമില്ലെന്നുമായിരുന്നു ശാലിനിയുടെ മറുപടി, എന്നാല്‍ ഫാസിലിന്റെ നിര്‍ബന്ധപൂര്‍വ്വം അനിയത്തി പ്രാവിലെ മിനിയായി ശാലിനി തിരിച്ചെത്തുകയായിരുന്നു. അനിയത്തി പ്രാവ് മഹാ വിജയം കൈവരിച്ചതോടെ ശാലിനി വീണ്ടും മലയാള സിനിമയുടെ ഭാഗ്യ നായികയായി. കുഞ്ചാക്കോ ബോബന് ശാലിനി ജോഡികള്‍ കൗമാര ഹൃദയങ്ങള്‍ക്ക് ആവേശമായി മാറുകയും ചെയ്തു.
Post Your Comments