
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രണയത്തിലായ ശ്രീനിഷും പേളിയും വിവാഹത്തിലൂടെ ഒന്നിക്കുകയാണ്. എന്നാല്‍ വർഷങ്ങൾക്കു മുൻപുള്ള ശ്രീനിഷിന്റെ കാമുകി ദീപ്തി വീണ്ടും കടന്നുവന്നാല്‍ എന്താകും പേളിയുടെ പ്രതികരണം.
ശ്രീനിഷിന്റെ പ്ലസ് ടു കാലഘട്ടത്തിലെ പ്രണയിനിയാണ് ദീപ്തി. തീർത്തും അവിചാരിതമായി ശ്രീനിഷിന്റെ ചാറ്റ് ബോക്സിൽ അവളുടെ സന്ദേശം കാണുന്ന പേളിയുടെ റിയാക്ഷനാണ് ഇരുവരും ചേര്‍ന്നു ആരംഭിച്ച പേളിഷ് എന്ന വെബ് സീരീസിന്റെ നാലാം എപ്പിസോഡില്‍ പറയുന്നത്.
ദീപ്തി എന്ന കാമുകിയുടെ വേഷത്തിൽ ദീപ്തി സതിയാണ് വരുന്നത്. ഒപ്പം ദീപ്തിയുടെ ഭർത്താവായി ഉണ്ണി ജോർജ്ജും വേഷമിടുന്നു.
Post Your Comments