നമ്മള് സില്‍ക്ക് സ്മിത എന്ന നടിയോട് ചെയ്തത് സണ്ണി ലിയോണിനോട് ആവര്‍ത്തിക്കരുതെന്ന് നടി അഞ്ജലി അമീര്‍. ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണ്‍ നായികയായെത്തുന്ന രംഗീല എന്ന ചിത്രത്തില്‍ നിന്നുള്ള ഒരു രംഗം നടന് സലീം കൂമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഈ ചിത്രത്തിന് താഴെ അശ്ലീല ചുവയുള്ള കമന്റുകളാണ് ധാരാളം വരുന്നത്. പോണ് സിനിമകളിലും ഐറ്റം ഡാന്‍സുകളിലും ലഭിക്കുന്നതിന്റെ ഇരുപതില്‍ ഒന്ന് മാത്രം ലഭിച്ചിട്ടും മലയാളത്തിലേക്ക് വരുന്നത്, ഇവിടെക്കിട്ടുന്ന സ്നേഹം സത്യസന്ധമാണെന്ന് കരുതിയിട്ടാണെന്നും അത് തകര്‍ക്കരുതെന്നും അഞ്ജലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.
അഞ്ജലിയുടെ പോസ്റ്റ്
‘ഈ ഒരു ഫോട്ടോ കണ്ടപ്പോള്‍ ആദ്യം എനിക്ക് ഒരുപാട് സന്തോഷം തോന്നി. മലയാള സിനിമയുടെ വളര്‍ച്ചയില്‍ അഭിമാനവും. എന്നാല്‍ ഈ ഫോട്ടോയുടെ താഴെ വന്ന കമന്റുകള്‍ വായിച്ചപ്പോല് സത്യത്തില്‍ വിഷമമായി. ഒരുപക്ഷേ തരം താഴ്ത്തപ്പെട്ട ഒരു സമൂഹത്തിന്റെ പ്രതിനിധി എന്നുള്ള നിലയില്‍ എനിക്ക് പറയുവാനുള്ളത്. അവര്‍ പോണ് സിനിമകളിലും ഹിന്ദി ഐറ്റം സിനിമകളിലും കിട്ടുന്ന പേയ്മെന്റിന്റെ ഇരുപതില്‍ ഒരു ശതമാനം മാത്രം കിട്ടുന്ന മലയാളത്തില്‍ വന്നഭിനയിക്കുന്നത് അവര്‍ക്കിവിടെ കിട്ടുന്ന സ്നേഹവും സ്വീകരണവും സത്യസന്ധമാണെന്ന് വിചാരിച്ചിട്ടാണ്.
ആ വിശ്വാസം നിങ്ങള്‍ തകര്‍ത്ത് മലയാളികളെയും കേരളത്തെയും ദയവു ചെയ്ത് പറയിപ്പിക്കല്ലേ. നമ്മള് സില്‍ക്ക് സ്മിത എന്ന നടിയോട് ചെയ്തത് തന്നെ ഇവിടെയും ആവര്‍ത്തിക്കരുത്. അവര്‍ സന്തോഷിക്കട്ടെ ഒരുപാടിഷ്ടം, സണ്ണി ലിയോണിന് നല്ല വേഷങ്ങള്‍ സൗത്ത് ഇന്ത്യയില്‍ കിട്ടട്ടെ.’
Post Your Comments