CinemaMollywoodNEWS

ആരും ശ്രദ്ധിക്കാതിരുന്ന ആറ്റുവഞ്ചി പൂക്കള്‍: കമല്‍ പുല്ലിന്‍റെ ചരിത്രം പറഞ്ഞു കമല്‍

ഭാരതപ്പുഴയുടെ തീരത്തുള്ള മനോഹരിയായ ആറ്റുവഞ്ചി പൂക്കള്‍ക്ക് സിനിമയുടെ ഫ്രെയിമില്‍ അവസരം നല്‍കിയത് സംവിധായകന്‍ കമല്‍ ആണ്. ആരും ശ്രദ്ധിക്കാതെ പാറിപ്പറന്നിരുന്ന ആറ്റുവഞ്ചി പൂക്കള്‍ കമല്‍ എന്ന സംവിധായകന്‍ സിനിമയുടെ വിഷ്വല്‍ സൗന്ദര്യമാക്കി.

കമലിന്റെ ഒട്ടുമിക്ക സിനിമകളിലും ആറ്റുവഞ്ചി പൂക്കള്‍ കഥാപാത്രമായി മാറി. ‘മഴയെത്തും മുന്‍പേ’ എന്ന ചിത്രത്തിലെ ‘എന്തിനു വേറൊരു സൂര്യോദയം’ എന്ന ഗാനത്തിന്റെ പകുതി സൗന്ദര്യം ഭാരതപ്പുഴയും ‘കമല്‍ പുല്ല്’ എന്ന് വിളിക്കുന്ന ആറ്റുവഞ്ചി പൂക്കളുമാണ്.

ആറ്റുവഞ്ചി പൂക്കളെക്കുറിച്ച് കമല്‍

ഭാരതപ്പുഴയുടെ തീരത്ത് ആരും ശ്രദ്ധിക്കാതിരുന്ന ആറ്റുവഞ്ചി പൂക്കളുടെ മനോഹാരിത നേരത്തെ തന്നെ എന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു, പല സിനിമകളിലും ഞാന്‍ അത് പശ്ചാത്തലത്തിലെ ദൃശ്യ ചാരുതയാക്കി, നായകന്‍, നായികയുടെ മേല്‍ ആറ്റുവഞ്ചി പൂക്കള്‍ കുടഞ്ഞിടുന്നത് എന്റെ സിനിമകളിലെ പ്രണയ സീനുകള്‍ക്ക് മനോഹാരിത നല്‍കി, മഞ്ജുവിന്റെയും, ശാലിനിയുടെയുമൊക്കെ മുഖത്ത് അതങ്ങനെ പാറിപ്പറന്ന് വീഴുന്നത് സിനിമകളുടെ പാട്ടില്‍ കൂടുതല്‍ അഴക്‌ ജനിപ്പിച്ചു, ഞാന്‍ സ്ഥിരമായി ഇത് ഉപയോഗിച്ചത് കൊണ്ട് ഇതിനു ‘കമല്‍ പുല്ല്’ എന്ന പേര് വീണു, ജയറാം ആണ് അങ്ങനെയൊരു പേരിനു പ്രചാരം നല്‍കിയത്.മഴയെത്തും മുന്‍പേയിലെ ഗാനം ചിത്രീകരിക്കുമ്പോള്‍ മമ്മൂട്ടി പറഞ്ഞു,”എന്തൊരു സ്ഥലമാണ് ഇത്, കാട് പിടിച്ചു കിടക്കുന്ന ഇവിടെ വെച്ചാണോ ഇത് ചിത്രീകരിക്കുന്നത്, കല്ല്‌ നിറഞ്ഞ ഇവിടെയാണോ കാലു വയ്യാത്ത ശോഭനയെ നടക്കാന്‍ പഠിപ്പിക്കുന്നത്”, മമ്മൂട്ടിയുടെ ചോദ്യം ന്യായമായിരുന്നെങ്കിലും ഭാരതപ്പുഴയുടെ തീരത്തുള്ള ആറ്റുവഞ്ചി പൂക്കളുടെ ഭംഗിയായിരുന്നു ഒരു സംവിധായകന്‍ എന്ന നിലയില്‍ എന്റെ മനസ്സിലുണ്ടായിരുന്ന ഫ്രെയിം.

shortlink

Related Articles

Post Your Comments


Back to top button