![](/movie/wp-content/uploads/2019/02/RAHMAN.jpg)
പൊതുവേദിയില്‍ മുഖം മറച്ച് എ ആര് റഹ്മാന്റെ മകള്‍. സ്ലം ഡോഗ് മില്ല്യണയറിന്റെ പത്താം വാര്‍ഷികാഘോഷ ചടങ്ങിലാണ് എ ആര് റഹ്മാന്റെ മകള്‍ ഖദീജ മുഖം മറച്ച് വേദിയിലെത്തിയത്. കറുത്ത പട്ടുസാരി ധരിച്ച് കണ്ണുകള്‍ മാത്രം കാണുന്ന തരത്തിലായിരുന്നു ഖദീജയുടെ വസ്ത്രധാരണം. എന്നാലിത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്തു.
റഹ്മാന്റെ മകള്‍ യാഥാസ്ഥിതികവേഷം ധരിക്കുമെന്ന് കരുതിയില്ലെന്നാണ് ഭൂരിഭാഗം വിമര്‍ശനവും. എന്നാല്‍ ഇതിനു താരം മറുപടി നല്‍കിയത് നിതാ അംബാനിക്കൊപ്പം ഭാര്യയും രണ്ട് പെണ്മക്കളും നില്ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു. തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്ന ഹാഷ്ടാഗും റഹ്മാന് ചിത്രത്തിനൊപ്പംചേര്ത്തിട്ടുണ്ട്. ചിത്രത്തില്‍ ഖദീജ മാത്രമാണ് മുഖം മറച്ചിട്ടുള്ളത്. ഭാര്യ സൈറയും മകള്‍ റഹീമയും മുഖം മറച്ചിട്ടില്ല.എന്നാല്‍ ആരുടെയും നിര്‍ബന്ധപ്രകാരമല്ല തന്റെ വസ്ത്രധാരണമെന്ന് ഖദീജയും വ്യക്തമാക്കി.
Post Your Comments