തിരഞ്ഞെടുപ്പ് ചൂടിലേക്ക് മാറുകയാണ് കേരളം. നടന് മോഹന്‍ലാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയായി എത്തുമെന്ന് പ്രചാരം ശക്തമായിരുന്നു. എന്നാല്‍ മോഹന്‍ലാലിനെ മല്സരിപ്പിക്കുന്നതിനെക്കുറിച്ച് ബിജെപി ഔദ്യോഗികമായി ചര്‍ച്ചചെയ്തിട്ടില്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസ് പറഞ്ഞു. താരവുമായി ഹൈദരാബാദില്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും എന്നാല്‍ രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ചചെയ്തില്ലെന്നും കൃഷ്ണദാസ് അറിയിച്ചു.
പ്രിയദർശൻ ഒരുക്കുന്ന മരക്കാറിന്റെ സെറ്റിൽവെച്ച് ബിജെപി നേതൃത്വം മോഹൻലാലുമായി ചർച്ച നടത്തിയിരുന്നു. പി.കെ. കൃഷ്ണദാസും മോഹൻലാലുമൊന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ലാലിന്റെ സ്ഥാനാര്‍ഥിത്വം വീണ്ടും ചര്‍ച്ചയാകുകയാണ്. തനിക്ക് വ്യക്തമായ രാഷ്ട്രീയാഭിപ്രായമുണ്ടെന്നും അത് പൊതുവേദിയിൽ പറയാൻ ആഗ്രഹിക്കുന്നില്ലെന്നും മുമ്പ് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു
Post Your Comments