മലയാളികളുടെ പ്രിയ സംവിധായകനാണ് സത്യന് അന്തിക്കാട്. ജീവിത ഗന്ധിയായ കഥാപാത്രങ്ങളുമായി എത്തിയ സത്യന് അന്തിക്കാടിന്റെ ഭൂരിഭാഗം ചിത്രങ്ങളിലും നായകനായി എത്തുന്നത് മലയാളത്തിന്റെ താര രാജാവ് മോഹന്‍ലാല്‍ ആയിരുന്നു. അതുകൊണ്ട് തന്നെ എന്തുകൊണ്ടാണ് മമ്മൂട്ടിയെ നായകനാക്കി അധികം സിനിമകള്‍ സത്യന് അന്തിക്കാട് ചെയ്യാത്തതെന്നു ആരാധകര്‍ അന്വേഷിക്കാറുണ്ട്. മമ്മൂട്ടിയുമായി മികച്ച സൗഹൃദമാണെങ്കിലും തന്റെ ചിത്രങ്ങളില്‍ നിന്ന് മമ്മൂട്ടിയെ മാറ്റി നിര്‍ത്തിയത് എന്തുകൊണ്ടാണെന്ന് സത്യന് അന്തിക്കാട് പറയുന്നു.
തന്റെ കഥാപാത്രങ്ങളുടെ ശരീര ഭാഷ മമ്മൂട്ടിയ്ക്ക് ചേര്‍ന്നതല്ലെന്നും മമ്മൂട്ടിയേക്കാള്‍ മോഹന്‍ലാലിന് ആ കഥാപാത്രങ്ങള്‍ കൂടുതല്‍ ചേരും എന്നുള്ളതിനാലാണ് ലാലിലേക്ക് വന്നത് എന്നും സത്യന് അന്തിക്കാട് പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ‘മമ്മൂട്ടി എന്റെ വളരെ അടുത്ത സുഹൃത്താണ്. ഞങ്ങള്‍ ഒന്നിച്ചുള്ള ചിത്രങ്ങളുടെ എണ്ണം കുറഞ്ഞെന്ന് മാത്രേയുള്ളൂ. ഇനിയും ചെയ്യാം മമ്മൂട്ടിയുമായിട്ട്. എന്റെ കഥാപാത്രങ്ങള്‍ക്ക് കൂടുതല്‍ ചേരുന്ന ആര്‍ട്ടിസ്റ്റുകളുടെ ഒരു ശരീരഭാഷ മമ്മൂട്ടിയുമായിട്ട് ചേര്‍ന്നിരുന്നില്ല എന്നതുകൊണ്ടാണ്. ഗാന്ധി നഗറിലെ ഗൂര്‍ഖ, സന്മനസുള്ളവര്ക്ക് സമാധാനത്തിലെ ഗോപാലകൃഷ്ണ പണിക്കര്‍. ഇതൊക്കെ ചോയിസ് വേറെയുണ്ടല്ലോ? മമ്മൂട്ടിയേക്കാള്‍ വേറൊരു ചോയിസ് മോഹന്‍ലാലിനുള്ളതുകൊണ്ട് ലാലിലേക്ക് വന്നു. മനപൂര്‍വം നമ്മളൊരാളെ വേണ്ടാന്നു വയ്ക്കുന്നതല്ല.’
Post Your Comments