മലയാളത്തിന്റെ താര രാജാവ് മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളാണ് ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി എന്നിവ. ഇവ ഒരുക്കിയ നിര്‍മ്മാതാവ് പി.കെ.ആര് പിള്ള ഇന്ന് ദുരിത ജീവിതത്തില്‍. ഒരുകാലത്ത് മലയാളത്തില്‍ ഏറെ പ്രശസ്തനായ ഈ നിര്‍മ്മാതാവ് ഇന്ന് ഓര്‍മ്മ നഷ്ടപ്പെട്ട്, ഭക്ഷണത്തിനും മരുന്നിനും വഴികാണാതെ തൃശൂര്‍ പീച്ചിയിലെ വീട്ടില്‍ കഴിയുകയാണ്.
1984ല്‍ നിര്‍മിച്ച വെപ്രാളം എന്ന ചിത്രത്തിലൂടെ നിര്‍മ്മാതാവായി എത്തിയ പിള്ളയുടെ ബിസിനസ് സാമ്രാജ്യം അടുപ്പക്കാരായ പലരും കൈയടക്കി. അമൃതംഗമയ, ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി തുടങ്ങി 22 സിനിമകള്‍ നിര്‍മ്മിച്ച ഇദ്ദേഹത്തിന്റെ ജീവിത പ്രതിസന്ധി നിര്‍മ്മാതാവ് സജി നന്ത്യാട്ട് നിര്‍മ്മാതാക്കളുടെ വാട്സ്ആപ് ഗ്രൂപ്പില്‍ പങ്കുവച്ചതോടെയാണ് പഴയ സുഹൃത്തുക്കള്‍ പോലും ഇക്കാര്യം അറിഞ്ഞത്. സൂപ്പര്‍താരങ്ങള്‍ക്കും സംവിധായകര്‍ക്കും ഒരിക്കല്‍ ലക്ഷങ്ങള്‍ പ്രതിഫലം നല്കിയ പിള്ളയ്ക്ക് ഉണ്ടായിരുന്ന കോടികള്‍ വിലമതിക്കുന്ന സ്ഥലങ്ങള്‍ പലതും ഇപ്പോള്‍ മറ്റു പലരുടെയും കൈകളിലായി. ഓര്‍മ്മക്കുറവ് സംഭവിച്ച അദ്ദേഹം മൂന്നു വര്‍ഷം മുമ്പ് മരണമടഞ്ഞ മകന് മടങ്ങിവരുന്നതും കാത്ത് ഇപ്പോഴും ജനാലയിലൂടെ പുറത്തേക്കു നോക്കിയിരിക്കുകയാണ്.
Post Your Comments