നവമാധ്യമങ്ങളിൽ ‘ടെൻ ഇയർ ചലഞ്ച്’ ആഘോഷമാണ്. 10 വർഷം മുൻപുള്ള ചിത്രങ്ങൾ ഇപ്പോഴത്തെ ചിത്രങ്ങൾക്കൊപ്പം പോസ്റ്റ് ചെയ്യുക എന്നതാണ് ചലഞ്ച്. മാറുന്ന കാലത്തിനൊപ്പം മാറുന്ന രൂപമാറ്റം സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ആഘോഷമാക്കുകയാണ്. സാധാരണക്കാർക്കൊപ്പം നിരവധി സിനിമാ താരങ്ങളും ഈ ചലഞ്ചിൽ പങ്കെടുത്തിരുന്നു.
ടോവിനോ തോമസ്, ശ്രിന്റ ,ഭവന ,പേർളി മാണി,അഹാന കൃഷ്ണകുമാർ,ഉണ്ണിമുകുന്ദൻ തുടങ്ങിയവർക്കൊപ്പം ഇപ്പോഴിതാ മലയാളത്തിലെ പ്രിയ നടി മംമ്ത മോഹൻദാസും ചലഞ്ച് ഏറ്റെടുത്തു. പത്ത് വർഷം മുമ്പ് ക്യാൻസർ ചികിത്സയുടെ ഭാഗമായി മുടി മൊട്ടയടിച്ച ചിത്രവും അസുഖം ഭേദമായ ഇപ്പോഴത്തെ ചിത്രവുമാണ് ഇട്ടിരിക്കുന്നത്. താരം തന്നെയാണ് ഫേസ്ബുക്കിലൂടെ ചിത്രങ്ങൾ പങ്കുവെച്ചത്.
ലോക ക്യാൻസർ ദിനത്തിൽ അതിജീവനം എന്ന രീതിയിലാണ് ഈ ചിത്രം മംമ്ത പങ്കുവെച്ചിരിക്കുന്നത്.
https://www.facebook.com/mamtha.mohandas/photos/a.238747012961062/1186135201555567/?type=3&theater
Post Your Comments