മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാന്റെ ആദ്യചിത്രം പുറത്തിറങ്ങിയിട്ട് ഏഴുവർഷം പിന്നിടുകയാണ്. ആദ്യ ചിത്രം ചെയ്തപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് താരം. ഒരു വിരോധാഭാസമെന്ന പോലെ ആദ്യ ചിത്രത്തിന്റെ പേര് സെക്കന്‍ഡ് ഷോ എന്നായിരുന്നു. ആ ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് ഞാന്‍ അനുഭവിച്ചിരുന്ന പേടി ജീവിതത്തില്‍ ഒരിക്കല്‍ പോലും അനുഭവിച്ചിട്ടില്ല.
അനാവശ്യമായ സമ്മര്‍ദ്ദമായിരുന്നു അന്ന് ഞാന്‍ എനിക്കുമേല്‍ ചെലുത്തിയത്. ഒരു ചുവടു പോലും തെറ്റായി പോകരുതെന്ന തോന്നലായിരുന്നു എനിക്ക്. അതിലുപരി ഞാന്‍ കാരണം എന്റെ മാതാപിതാക്കള്‍ക്ക് നാണക്കേട് ഉണ്ടാവരുതെന്നും കരുതി.
സിനിമ ചെയ്യണമെന്ന് തീരുമാനിച്ച സമയത്ത് തന്നെയാണ് ഞാനെന്റെ ഭാര്യയാവാന്‍ പോവുന്ന പെണ്‍കുട്ടിയെയും കണ്ടുമുട്ടിയത്. സെക്കന്‍ഡ് ഷോ യുടെ ഷൂട്ടിംഗിനിടെയാണ് ഉസ്താദ് ഹോട്ടലില്‍ അഭിനയിക്കാനുള്ള അവസരം വന്നത്. ആ വര്‍ഷമായിരുന്നു എന്റെ ജീവിതം മുഴുവന്‍ മാറി മറിഞ്ഞത്. ഇത്രയും നാൾ പിന്തുണച്ചവർക്ക് താരം നന്ദി പറയുകയും ചെയ്തു.
Post Your Comments