ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കിയ കേരള മുഖ്യ മന്ത്രിയുടെ നിലപാട് ശരിയാണെന്ന് അഭിപ്രായപ്പെട്ട തെന്നിന്ത്യന്‍ നടന് വിജയ് സേതുപതിയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം. ശബരിമല വിഷയത്തില്‍ ഈ നിലപാടെടുത്ത താരം ജെല്ലിക്കെട്ടിനെതിരേ ഇതുപോലെ സംസാരിക്കുമോയെന്നാണ് പലരും ചോദിക്കുന്നത്.
ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് താരം കേരള മുഖ്യ മന്ത്രി പിണറായി വിജയന്റെ ആരാധകനാണ് താണെന്നും ശബരിമല സ്ത്രീപ്രവേശനത്തെ അംഗീകരിക്കുന്നുവെന്നും പറഞ്ഞത്. അതിനു പിന്നാലെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ വിമര്‍ശനവുമായി എത്തിയത്.
സേതുപതിയുടെ സിനിമകള്‍ കേരളത്തില്‍ ഇറങ്ങിയാല്‍ ബഹിഷ്കരിക്കണമെന്ന് ഒരു കൂട്ടം ആളുകള്‍ ആഹ്വാനം ചെയ്യുന്നുണ്ട്.
Post Your Comments