നര്‍ത്തകിയായും അഭിനേത്രിയായും മലയാളികള്‍ക്ക് പരിചിതയായ താരമാണ് സ്റ്റെഫി ലിയോൺ. നിരവധി സീരിയലുകളില്‍ ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ അവതരിപ്പിച്ച സ്റ്റെഫി ഷൂട്ടിംഗ് വേളയിലെ മറക്കാനാവാത്ത ഒരു അനുഭവം പങ്കുവയ്ക്കുന്നു. ‘സാഗരം സാക്ഷി’ എന്ന സീരിയലിൽ ഇരട്ട വേഷത്തിലാണ് സ്റ്റെഫി എത്തിയത്. ഈ സീരിയലിന്റെ ഷൂട്ടിംഗില്‍ നായിക കഥാപാത്രമായ രഞ്ജിനിയ്ക്കു അനിയത്തി പിറന്നാൾ സമ്മാനം കൊടുക്കുന്ന ഒരു രംഗമുണ്ട്. ജീവനുള്ള ഒരു മൂർഖൻ പാമ്പിനെ പെട്ടിയിലാക്കി നൽകുകയാണ്. അതോടെ കാര്യങ്ങൾ കൈവിട്ടു പോകുന്നതാണ് സീരിയലിൽ. ആ സീൻ എടുക്കുന്ന ദിവസസം താന്‍ അനുഭവിച്ച ടെന്‍ഷനെക്കുറിച്ച് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ താരം പറയുന്നു.
” പാമ്പ് എന്നു കേൾക്കുമ്പോള്‍ തന്നെ പേടിക്കുന്ന ഞാൻ ആ സീൻ വായിച്ചതോടെ വിറയ്ക്കാൻ തുടങ്ങി. പെട്ടി തുറക്കുമ്പോൾ മൂർഖൻ പാമ്പ് ഒരു സീൽക്കാരത്തോടെ പത്തി വിരിച്ച് എന്റെ മുഖത്തിനു നേരെ ഉയർന്നു വരണം. അതാണ് രംഗം. പാമ്പിനെ രാവിലെ തന്നെ സെറ്റിൽ കൊണ്ടുവന്നു. ഒരു വലിയ മൂർഖൻ! അതിനെ കണ്ടതോടെ എന്റെ പാതി ജീവൻ പോയി.
അനുജത്തി പിറന്നാൾ സമ്മാനം നൽകിയതിന്റെ സന്തോഷത്തിൽ വേണം പെട്ടി തുറക്കാൻ. ഒരുവിധം മുഖത്ത് സന്തോഷം വരുത്തി സമ്മാനപ്പെട്ടി തുറന്നു. ഒരു സീൽക്കാരത്തോടെ പത്തി വിരിച്ചു മൂർഖൻ എന്റെ മുഖത്തിനു നേരെ ഉയർന്നു വന്നു. ‘എന്റമ്മേ’. എനിക്കു ഭയം അഭിനയിക്കേണ്ടി വന്നില്ല. ഞാൻ അലറി വിളിച്ചു പിന്നിലേക്കു മാറി. ഭാഗ്യത്തിന് ഒറ്റ ടേക്കിൽ ആ ഷോട്ട് ഒകെ. ”
സാഗരം സാക്ഷിയിൽ ഒരു പാമ്പ് മാത്രമായിരുന്നുവെങ്കില്‍ ഒരു പ്രമുഖ ചാനലില്‍ സംപ്രേക്ഷണം ചെയ്ത സാഹസിക റിയാലിറ്റി ഷോയായ ‘ഡെയർ ദ് ഫിയറില്‍’ ഒരുപാട് പാമ്പുകളുടെ കൂടെ ഒരു കൂട്ടിൽ കഴിയേണ്ടി വന്നിട്ടുണ്ട്. അന്നും താന്‍ ഭയം കൊണ്ട് അലറി വിളിച്ചിട്ടുണ്ടെന്നു സ്റ്റെഫി പറയുന്നു
Post Your Comments