ഒളിംപിക്സ് സ്വപ്നങ്ങള്‍ മനസ്സില്‍ നിറച്ച ദ്യുതിയുടെ വീട്ടിൽ താരമായി സന്തോഷ് പണ്ഡിറ്റ്. ജീവിതപ്രാരാബ്ധങ്ങളും സാമ്പത്തികപരാധീനതയും വില്ലനായതോടെ പരിശീലനത്തിനു പോകാൻ സാധിക്കാതെ, പോത്തൻകോട്ടെ ഒറ്റമുറി വീടിന്റെ പരിമിതികളിൽ താമസിക്കുന്ന കായികതാരം ദ്യുതിയുടെ ഒളിംപിക്സ് സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ചില സഹായങ്ങള്‍ ചെയ്ത് സന്തോഷ് പണ്ഡിറ്റ്. ദ്യുതിയുടെ ആഗ്രഹം സഫലമാകാന്‍ ഇനിയും സഹായം ചെയ്യുമെന്ന് സന്തോഷ്പണ്ഡിറ്റ് സമൂഹമാധ്യമത്തിൽ കുറിച്ചു
കുറിപ്പിന്റെ പൂർണരൂപം
ഇന്നലെ എന്റെ ഫെയ്സ്ബുക്കില്‍ ദ്യുതി എന്ന കുട്ടി ചെറിയൊരു സഹായം ചോദിച്ചു വിവരങ്ങള്‍ നൽകിരുന്നു. കോഴിക്കോട് നിന്നും കാര്യങ്ങള്‍ നേരില്‍ മനസ്സിലാക്കുവാനായി ഞാനിന്ന് തിരുവനന്തപുരത്തെത്തി… സൈക്ലിങ്, സ്വിമ്മിങ്, റണ്ണിങ് അടക്കം വിവിധ കായികതലത്തിൽ ദേശീയ സംസ്ഥാന പുരസ്കാരങ്ങള്‍ നിരവധി നേടിയിട്ടുണ്ട്… ഇപ്പോള്‍ ഒളിംപിക്സിൽ പങ്കെടുക്കണമെന്ന മോഹവുമായാണ് എന്നെ സമീപിച്ചത്….
ദ്യുതിക്ക് നല്ല പോഷകാഹാരം, നല്ലൊരു പരിശീലകൻ, പരിശീലനത്തിന് പുതിയ സൈക്കിളടക്കം പല ആവശ്യങ്ങളും ഉണ്ട്..കാര്യങ്ങള്‍ നേരില്‍ അവരുടെ വീട്ടില്‍ പോയി മനസ്സിലാക്കിയ ഞാൻ ആ കുട്ടിക്ക് കുഞ്ഞു സഹായങ്ങള്‍ ചെയ്തു…ഭാവിയിലും ചില സഹായങ്ങള്‍ ചെയ്യുവാ൯ ശ്രമിക്കും…
(ആ കുട്ടിയുടെ കഴിവ് മനസ്സിലാക്കാൻ ഒരു വിവരണത്തിന്റെ ആവശ്യം ഇല്ല,,,,, ആ മേശപ്പുറത്തിരിക്കുന്ന ട്രോഫികളും പതക്കങ്ങളും കണ്ടാൽ മനസ്സിലാവും,,,,,നന്ദി ജോസ് ജീ, ഷൈലജ സിസ്റ്റർ, മനോജ് ബ്രോ)
Post Your Comments