തമിഴ് സിനിമാ രംഗത്തെ പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവിനും ഗായകന് കാര്‍ത്തിക്കിനും എതിരെ ഗായിക ചിന്മയി ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സ്ത്രീകള്‍ക്ക് എതിരേ നടക്കുന്ന അക്രമണങ്ങള്‍ക്കെതിരേ ശക്തമായ നിലപാട് ചിന്മയി സ്വീകരിച്ചത്. തുടര്‍ന്ന് സിനിമയില്‍ താരത്തെ ഒറ്റപ്പെടുത്താനുള്ള നീക്കമുണ്ടായി.തുടർന്ന് ഡബ്ബിങ് കലാകാരന്മാരുടെ സംഘടനയില്‍ നിന്ന് താരത്തെ പുറത്താക്കി.
പിന്നീട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ആക്രമണത്തിന് ചിന്മയി ഇരയായി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നുണ്ടായ ഇത്തരം ആക്രമണങ്ങളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ചിന്മയി. ഒരു ആരാധകന് നല്കിയ മറുപടിയിലാണ് താരം സൈബര്‍ ലോകത്തെ ട്രോളിയത്.
സാരി ഉടുത്ത് യുവാക്കള്‍ക്ക് മാതൃകയാകണം എന്ന ഒരു ആരാധകന്റെ ആവശ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. ‘ഞാന്‍ സാരി ഉടുക്കുകയാണെങ്കില്‍ ഒരു കൂട്ടം ആണുങ്ങള് എന്റെ അരക്കെട്ടിന്റേയും മാറിടത്തിന്റേയും ചിത്രങ്ങള്‍ എടുത്ത് വട്ടമിട്ട് പോണ് സൈറ്റില്‍ പോസ്റ്റ് ചെയ്യും. പിന്നീട് ഈ ചിത്രങ്ങള്‍ കണ്ട് സ്വയംഭോഗം ചെയ്യുകയാണെന്ന് സന്ദേശം അയക്കും.’ സാരി ഉടുത്താലും ജീന്‍സ് ധരിച്ചാലും ഇന്ത്യക്കാരിയായി ജീവിക്കാന്‍ തനിക്ക് കഴിയുമെന്നാണ് ചിന്മയി ട്വീറ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ചിന്മയിയുടെ പ്രതികരണം.
Post Your Comments