ബോളിവുഡ് സുന്ദരി സണ്ണി ലിയോൺ മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയോടെയൊപ്പം പുതിയ ചിത്രത്തിൽ അഭിനയിക്കുന്നു എന്ന വാർത്ത വന്നതിന് പിന്നാലെ ഇരുവരും ഒരുമിച്ചിരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.എന്നാൽ ആ ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചു പുലിവാല് പിടിച്ചിരിക്കുകയാണ് നടന് അജു വര്‍ഗീസ്. അക്ക വിത്ത് ഇക്ക എന്ന അടികുറിപ്പോടുകൂടിയായിരുന്നു അജു ചിത്രം പങ്കുവച്ചത്.
എന്നാല്‍, തീർത്തും മോശം കമന്റുകളാണ് ഈ പോസ്റ്റിന് താഴെ വന്നതിൽ അധികവും. മമ്മൂട്ടിയെ അപഹസിക്കുന്ന തരത്തില്‍ ലൈംഗിക ചുവയുള്ള കമന്റുകളാണ് ചിലര്‍ പോസ്റ്റ് ചെയ്തത്. ഇതേ തുടര്‍ന്നാണ് അജു വാര്‍ഗീസ് ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തതെതെന്നാണ് സൂചന. അതേസമയം, ഇന്‍സ്റ്റഗ്രാമില്‍ നിന്ന് അജു ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടില്ല.
Post Your Comments