ചികിത്സയ്ക്ക് പണമില്ലെന്നറിയിച്ച വൃദ്ധയ്ക്ക് നടന് വിജയ് സേതുപതി പണം നല്‍കിയെങ്കിലും രക്ഷയായില്ല. ആ വയോധിക ലൊക്കേഷനില്‍ തന്നെ കുഴഞ്ഞു വീണ് മരിച്ചു. വിജയ് സേതുപതിയുടെ പുതിയ ചിത്രമായ ‘മാമനിതന്‍’ എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ വെച്ചായിരുന്നു സംഭവം. കാവാലം അച്ചാമ്മയെന്ന വയോധികയാണ് മരണത്തിനു കീഴടങ്ങിയത്.
ഷൂട്ടിംഗ് സെറ്റില്‍ കുഴഞ്ഞു വീണ അച്ചാമ്മയേ ചങ്ങനാാശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസമാണ് അച്ചാമ്മ ഷൂട്ടിംഗ് കാണാന്‍ മാമനിതന്‍ സിനിമയുടെ സെറ്റിലെത്തിയത്. വൃദ്ധയെ ശ്രദ്ധിച്ച സേതുപതി അവരുടെ അരികിലേക്ക് ചെന്നു. തന്റെ അരികിലേക്ക് എത്തിയ വിജയ് സേതുപതിയോട് മരുന്ന് വാങ്ങാന്‍ പൈസ ഇല്ല മോനെ’ എന്ന് അച്ചാമ്മ പറയുകയായിരുന്നു. ഇത് കേട്ടതും വിജയ് സേതുപതി തന്റെ സഹായികളുടെ കയ്യിലുള്ള പണം ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ കോസ്റ്റ്യൂമര്‍ ഇബ്രഹാമിന്റെ പഴ്സില്‍ നിന്ന് പൈസ എത്രയെന്ന് പോലും നോക്കാതെ വിജയ് സേതുപതി ആ തുക മുഴുവന്‍ വൃദ്ധയ്ക്ക് നല്‍കുകയായിരുന്നു. അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്.
കുട്ടനാട്ടില്‍ നടക്കുന്ന മിക്ക സിനിമകളുടെ സെറ്റിലും അച്ചാമ്മ എത്തിയിരുന്നു. അവിവാഹിതയായിരുന്ന അച്ചാമ്മയ്ക്ക് ചില മാനസിക പ്രശ്നങ്ങളുണ്ടായിരുന്നു. ജയറാം ചിത്രമായ ‘ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി’ എന്ന സിനിമയില്‍ ചെറിയ ഒരു വേഷത്തില്‍ ഈ വൃദ്ധ അഭിനയിച്ചിരുന്നു.
Post Your Comments