അഭിനേത്രിയായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും കഴിവ് തെളിയിച്ചു കഴിഞ്ഞ മൂന്നു ദശാബ്ദമായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന കലാകാരിയാണ് ഭാഗ്യ ലക്ഷ്മി. സാമൂഹിക സാംസ്കാരിക രംഗത്ത് തന്റേതായ നിലപാടുകള്‍ വ്യക്തമാക്കുന്ന ഭാഗ്യലക്ഷ്മി ഡബ്ബിംഗ് മേഖലയില്‍ തനിക്ക് നേരിടേണ്ടിവന്ന ദുരവസ്ഥ വെളിപ്പെടുത്തുന്നു. ചെന്നൈയിലെ എവിഎം സ്റ്റുഡിയോയില്‍വെച്ച് എണ്‍പതുകളിലുണ്ടായ സംഭവത്തെക്കുറിച്ചാണ് ഒരു ചാനല്‍ അഭിമുഖത്തില്‍ താരം തുറന്നു പറഞ്ഞത്.
ഒരു സിനിമയില്‍ റേപ്പ് സീനില്‍ ഡബ്ബ് ചെയ്യാന്‍ എത്തിയപ്പോള്‍ ഉണ്ടായ ഒരു അനുഭവമാണ് ഭാഗ്യ ലക്ഷ്മി പങ്കുവച്ചത്. താന്‍ ശബം നല്‍കിയിട്ട് റേപ്പിങ് ശരിയാകുന്നില്ല എന്നായിരുന്നു സംവിധായകന്റെ അഭിപ്രായം. വിമര്‍ശനം അധികമായപ്പോള്‍ റേപ്പ് ചെയ്യുന്നത് വില്ലനല്ലേ, അയാള്‍ക്കല്ലേ അതു ശരിയാക്കാനാകൂവെന്ന് താന്‍ തിരിച്ചു പറഞ്ഞു. എന്നാല്‍ ഇതില്‍ സംതൃപ്തിയാകാത്ത ”സംവിധായകന്‍ ഒരു റേപ്പ് സീന്‍ പോലും ഒന്നു മര്യാദക്ക് ഡബ് ചെയ്യാനറിയില്ലെങ്കില്‍ പിന്നെന്തു ഡബ്ബിങ് ആര്‍ട്ടിസ്റ്റാണു നിങ്ങളെന്നു ചോദിച്ച് ദേഷ്യപ്പെടുകയും ഒരു വൃത്തികെട്ട വാക്കു വിളിക്കുകയും ചെയ്തു. ഇത് കേട്ട് സഹികെട്ട് താന്‍ ഈ ചിത്രത്തില്‍ ഡബ്ബ് ചെയ്യുന്നില്ല എന്ന് പറഞ്ഞ് പുറത്തേക്കിറങ്ങി. എന്നാല്‍ സംവിധായകന്‍ പിന്നാലെ വന്ന് എടീ പോടീയെന്നൊക്കെ ചീത്ത വിളിച്ചു തുടങ്ങി.
‘അതു ശരി, അങ്ങനെ നീ പോകുമോ നിന്നെക്കൊണ്ട് ഡബ് ചെയ്യിപ്പിച്ചിട്ടേയുള്ളൂവെന്നായി അയാള്‍. കയറെടീ അകത്ത് എന്നു പറഞ്ഞായി പിന്നീട് ശാസനം. എടീ പോടീയെന്നൊക്കെ വിളിച്ചാല്‍ വിവരമറിയുമെന്ന് ഞാന്‍ പറഞ്ഞു. വിളിച്ചാല്‍ എന്തു ചെയ്യുമെന്നായി അയാള്‍. ഒന്നു കൂടി വിളിച്ചു നോക്ക് എന്നു ഞാനും പറഞ്ഞു. അയാള്‍ വീണ്ടും വിളിച്ചു. അപ്പോള്‍ തന്നെ കൊടുത്തു, ഒറ്റയടി മുഖത്ത്!’ ഭാഗ്യലക്ഷ്മി പറഞ്ഞു.
ഈ സംഭവം കണ്ട് എ വി എം സ്റ്റുഡിയോയുടെ ഉടമ ശരവണന്‍ സാര്‍ ഓടി വന്ന് കാര്യം തിരക്കുകയും ഈ സ്റ്റുഡിയോയില്‍ വെച്ച് സ്ത്രീകളോട് അപമര്യാദയായി പെരുമാറാന്‍ പാടില്ലെന്നു സംവിധായകനെ താക്കീതു നല്‍കുകയും ചെയ്തു. ഈ സംഭവത്തെ തുടര്‍ന്ന് ആ സിനിമ താന്‍ വേണ്ടെന്നുവെച്ചെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു
Post Your Comments