സോഷ്യൽ മീഡിയ കുറച്ചു ദിവസമായി ചർച്ച ചെയ്യുന്ന ഒരു താരവിവാഹമാണ് സീരിയൽ താരങ്ങളായ അമ്പിളി ദേവിയുടെയും ആദിത്യന്റെയും. ഇരുവരുടെയും വിവാഹത്തിന് ശേഷം അമ്പിളിയുടെ ആദ്യ ഭർത്താവ് ലോവൽ കേക്ക് മുറിച്ച് ആഘോഷിച്ചത് വാർത്തയായിരുന്നു.
എന്നാൽ ലോവലിനെതിരെ ആദിത്യനും അമ്പിളിയും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിവാദങ്ങള്‍ക്ക് മറുപടിയായി മുന്‍ഭര്‍ത്താവ് ലോവല്‍ എത്തിയിരിക്കുകയാണ്.ആദിത്യനും അക്കൂട്ടത്തില്‍ ഉണ്ട്. തങ്ങളുടെ കുടുംബ ജീവിതം തകര്‍ക്കാന്‍ ഏറ്റവും കൂടുതല്‍ കളിച്ചത് ആദിത്യന് ആണെന്നും ലോവല്‍ ആരോപിച്ചു.
അയാള്‍ക്ക് അമ്പിളിയെ പണ്ടേ ഇഷ്ടമായിരുന്നു വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം സാധിക്കുന്നതിനായി എനിക്കെതിരേ അപവാദ പ്രചാരണം നടത്തി. അയാള്‍ അതില്‍ വിജയിച്ചു. മറ്റുള്ളവരെ പഴിചാരിയുള്ള ഇത്തരം വൃത്തികെട്ട കളികള്‍ ആദിത്യന്റെ സ്ഥിരം നമ്പറുകളാണ് അതിന് തെളിവുകള്‍ ഉണ്ട്. മകനെ അവര്‍ എന്റെ അടുത്ത് നിന്ന് അകറ്റി.
എന്നെ ഭീകരനായിട്ടാണ് ആറ് വയസുള്ള കുഞ്ഞിനോട് പറഞ്ഞു വച്ചിരിക്കുന്നത്. കോടതി പറഞ്ഞ തുക അവര്‍ക്ക് മുടങ്ങാതെ നല്‍കുന്നുണ്ട്. എന്റെ കുഞ്ഞിനെ കയ്യിലെടുത്താണ് ആദിത്യന് അമ്പിളിയുമായി അടുത്തത്. സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചാണ് അയാള്‍ എന്റെ മോനെ ലാളിക്കാന്‍ ഇറങ്ങിയതെന്നും ലോവൽ പറഞ്ഞു.
Post Your Comments