നടി സേതുലക്ഷ്മിയമ്മ വൃക്ക രോഗം ബാധിച്ചു ചികിത്സയില്‍ കഴിയുന്ന തന്റെ മകന് കിഷോറിനു സഹായം അഭ്യര്‍ഥിച്ചു രംഗത്തെത്തിയത് ആരും മറന്നിട്ടുണ്ടാകില്ല. കിഷോറിന് വൃക്ക ദാനം ചെയ്യാന്‍ തയാറായി മുന്നോട്ടു വന്നവരെല്ലാം മെഡിക്കൽ പരിശോധനയിൽ പരാജയപ്പെടുകയും നിയമ തടസ്സത്തില്‍ കുടുങ്ങുകയും ചെയ്തിരുന്നു. തടസ്സങ്ങൾക്ക് മുകളിൽ തടസ്സം വന്നതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്ന കുടുംബത്തില്‍ വീണ്ടും സന്തോഷത്തിന്റെ ദിനങ്ങള്‍.
. കിഷോറിന് ഭാര്യ ലക്ഷ്മിയുടെ വൃക്ക ചേരുമെന്ന് ഡോക്ടർമാർ അറിയിച്ചു. ലക്ഷ്മിയുടെ വൃക്ക സ്വീകരിക്കാന്‍ തയാറായിരിക്കുകയാണ് കിഷോര്‍.
Post Your Comments