GeneralLatest NewsMollywood

പലർക്കും ഞാൻ കല്യാണം കഴിച്ചതാണെന്നു പോലും അറിയില്ല; വിവാഹ വിവാദങ്ങളെക്കുറിച്ച് അമ്പിളിദേവി

സിനിമാ സീരിയല്‍ താരം അമ്പിളി ദേവിയും നടന്‍ ആദിത്യനും തമ്മിലുള്ള വിവാഹവിവാദങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ആദിത്യന്റെ നാലാം വിവാഹമെന്ന പേരിലും ആദ്യ ഭര്‍ത്താവിന്റെ കേക്ക് മുറിച്ചുള്ള അസഘോഷത്തിന്റെ പേരിലും വിവാദത്തിലായ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞു താരം.

പതിനഞ്ചു വര്ഷം മുന്‍പേ ആദിത്യനുമായി പരിചയത്തില്‍ ആയിരുന്നുവെന്നും എന്നാല്‍ ഈ വിവാഹ ആലോചന വന്നതും ഉറപ്പിച്ചതും എല്ലാം കൂടി മൂന്നോ നാലോ ആഴ്ചയ്ക്കുള്ളിൽ സംഭവിച്ച കാര്യങ്ങളാണെന്നും അമ്പിളി പറയുന്നു. വിവാഹത്തിന് അധികം പ്രചരണങ്ങളൊന്നും വേണ്ട എന്നു കരുതി. ആദ്യത്തെ വിവാഹം എല്ലാവരെയും വിളിച്ച് വളരെ ഭംഗിയായി നടത്തിയതാണ്, പക്ഷേ അത് നീണ്ടു പോയില്ല. കഴിഞ്ഞ അഞ്ചു വര്‍ഷമായി അകന്നു കഴിഞ്ഞ താന്‍ നിയമ പരമായി വിവാഹമോചനം നേടി. ഏറ്റവും അടുപ്പമുള്ള കുറച്ചു പേരുടെ സാന്നിധ്യത്തിൽ ഞങ്ങൾ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നിൽ വച്ചു താലി കെട്ടാൻ നിശ്ചയിച്ചു.

എന്നാല്‍ മറ്റൊരു വിവാഹത്തിന് ടെൻഷനുണ്ടായിരുന്നുവെന്നും വിവാഹമോചന കേസ് നടക്കുമ്പോൾ തന്നെ മറ്റു പ്രപ്പോസൽസ് വരുന്നുണ്ടായിരുന്നു. അപ്പോഴെല്ലാം മകനെക്കുറിച്ചാണ് താന്‍ ചിന്തിച്ചത്. അനുഭവങ്ങളിൽ നിന്ന് ഞാൻ ധാരാളം പഠിച്ചിട്ടുണ്ട്. വിവാഹ മോചന കേസിൽ പോലും എന്റെ മകനെ മാത്രമാണ് ഞാൻ ചോദിച്ചത്. തന്റെ ജീവിത പ്രശ്നങ്ങളെക്കുറിച്ച് സമൂഹത്തോട് ഞാനൊന്നും പറഞ്ഞിട്ടില്ല. പലർക്കും ഞാൻ കല്യാണം കഴിച്ചതാണെന്നു പോലും അറിയില്ല. മകനെക്കുറിച്ചു പറയുമ്പോഴാണ്, ‘കല്യാണം കഴിച്ചതാണോ ?’ എന്നു പലരും ചോദിക്കുന്നത്. എന്റെ ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ ആളുകൾ അറിയേണ്ട എന്നായിരുന്നു തീരുമാനം.”

shortlink

Related Articles

Post Your Comments


Back to top button