സിനിമാ മേഖലയില്‍ നിന്നും വീണ്ടുമൊരു വിവാഹ വാര്‍ത്തകൂടി. നടനും സഹ സംവിധായകനുമായ വരുണ്‍ ധവാനാണ് വിവാഹിതനാകുന്നത്. ബാല്യകാല സുഹൃത്തും ഫാഷന്‍ ഡിസൈനറുമായ നാടാഷ ദലാളാണ് വധു.
ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലാണ്. ബോളിവുഡ് സംവിധായകനായ കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന ഷോയില്‍ അതിഥിയായി എത്തിയ വരുണ്‍ നടാഷയുമായുളള പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. പല പൊതുപരിപാടികളിലും സ്വകാര്യ ചടങ്ങുകളിലും ഇവര്‍ രണ്ടും ഒരുമിച്ച് പ്രത്യക്ഷപ്പെടാറുണ്ട്. വിവാഹത്തിനുള്ള തയ്യാറെടുപ്പുകള്‍ രണ്ട് കുടുംബങ്ങളും തുടങ്ങി കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്.
Post Your Comments