മകന്റെ ചികിത്സക്കായി കണ്ണീരോടെ യാചിക്കുന്ന നടി സേതുലക്ഷ്മിയമ്മയുടെ മുഖം ആ വീഡിയോ കണ്ടവരാരും മറക്കില്ല. വൃക്ക രോഗിയായ മകന് കിഷോറിന്റെ ചികിത്സക്കായിട്ടാണ് സേതുലക്ഷ്മി ഫേസ്ബുക്ക് വീഡിയോയിലൂടെ സഹായം അഭ്യർത്ഥിച്ചത്. ഒടുവിൽ കിഷോറിന് വൃക്ക നല്കാന് തയ്യാറായി അജ്ഞാതനായ വയനാട് സ്വദേശി എത്തിയപ്പോള്‍ നിയമതടസ്സമുള്‍പ്പെടെ പലതിലും തട്ടി ആ ശസ്ത്രക്രിയ നടക്കാതെ പോയി.
ഒടുവില്‍ പല കടമ്പകള്‍ കടന്ന് വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂരിലെ ഈ വാടക വീട്ടിലിപ്പോള്‍ ആശ്വാസത്തിന്റെ വെട്ടമെത്തി. ഭാര്യ ലക്ഷ്മി പകുത്തുനല്കുന്ന വൃക്ക സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ് നടി സേതുലക്ഷ്മിയുടെ മകന് കിഷോര്‍. നാടക കലാകാരനും കോമഡി സ്കിറ്റുകളിലൂടെ മലയാളികള്‍ക്ക് പരിചിതനുമായ കിഷോറിനു മുന്നിലുള്ള തടസ്സം ശസ്ത്രക്രിയയ്ക്കുള്ള പണംമാത്രം.
സിനിമാലോകം സഹായിക്കുന്നുണ്ടെങ്കിലും ശസ്ത്രക്രിയയ്ക്കുവേണ്ട ഭീമമായ തുകയിലേക്ക് എത്താനാകുന്നില്ല. സേതുലക്ഷ്മിയുടെ മകളും സീരിയല്‍ താരവുമായ ലക്ഷ്മിയും കിഷോറും കുടുംബവും ഒരുമിച്ചാണ് വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ കഴിയുന്നത്.
സേതുലക്ഷ്മിയുടെ സിനിമാ അഭിനയത്തിലൂടെയുള്ള വരുമാനംകൊണ്ടുമാത്രമാണ് ഈ കുടുംബം പിടിച്ചുനില്‍ക്കുന്നത്. മകന്റെ ചികിത്സച്ചെലവിനായി പ്രായാധിക്യംപോലും വകവെയ്ക്കാതെ ഓടിനടന്ന് അഭിനയിക്കുകയാണ് ഈ അമ്മ. നാലുതവണ മികച്ച നാടക നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട് സേതുലക്ഷ്മി, ‘ഹൗ ഓള്‍ഡ് ആര് യു’വിലൂടെയാണ് സിനിമയില്‍ ശ്രദ്ധേയയാകുന്നത്.
Post Your Comments