മലയാളത്തിന്റെ പ്രിയ താരം മോഹന്‍ ലാലിന് പത്മഭൂഷന്‍ കിട്ടിയതിന്റെ സന്തോഷം പങ്കുവച്ച് നടനും നിര്‍മ്മാതാവുമായ സുരേഷ്കുമാറും മേനകയും. രാജ്യത്തെ പരമോന്നത ബഹുമതികളില്‍ ഒന്നായ പത്മഭൂഷണ്‍ പുരസ്കാരം മോഹന്‍ലാലിനെ തേടിയെത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് നിര്‍മാതാവ് സുരേഷ് കുമാര്‍ പറഞ്ഞു.
പ്രിയദര്ശന് ഒരുക്കിയ കാക്കക്കുയില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്താണ് മോഹന്‍ലാലിനു പത്മശ്രീ പുരസ്കാരം ലഭിച്ചത്. പത്മശ്രീ കിട്ടുമ്പോള്‍ ഞങ്ങള്‍ എല്ലാവരും അന്ന് കാക്കക്കുയിലിന്റെ സെറ്റില്‍ ഒരുമിച്ചുണ്ടായിരുന്നു. ഇന്ന് പത്മഭൂഷണ്‍ ലഭിച്ചപ്പോള്‍ മോഹന്‍ലാലിനൊപ്പം ഞാനില്ല. എന്നാല്‍ എന്റെ രണ്ടു മക്കളും അവിടെയുണ്ട്- സുരേഷ് കുമാര്‍ പറഞ്ഞു.
പ്രിയദര്ശന് ഒരുക്കുന്ന മരയ്ക്കാര്‍ അറബിക്കടളിന്റെ സിംഹം എന്ന ചിത്രത്തിന്റെ തിരക്കിലാണ് മോഹന്‍ലാല്‍. ഈ ചിത്രത്തില്‍ സുരേഷ് കുമാറിന്റെ മകള്‍ കീര്‍ത്തിയും അഭിനയിക്കുന്നുണ്ട്.
Post Your Comments