![](/movie/wp-content/uploads/2017/12/oviya-4.jpg)
മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് ഷോയിലൂടെ പ്രണയത്തിലായ പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ചര്‍ച്ച ഇതിനു മുന്‍പ് ബിഗ് ബോസ് ആഘോഷമാക്കിയ മറ്റൊരു പ്രണയ ജോഡികളുടെ ജീവിതമാണ്.
കമല്‍ ഹസന് അവതാരകനായി എത്തിയ തമിഴ് ബിഗ് ബോസ് ഷോയിലെ ശ്രദ്ധിക്കപ്പെട്ട മലയാളിതാരമാണ് ഒവിയ. ഷോയിലെ മറ്റൊരു മത്സരാര്‍ത്ഥിയായ ആരാവുമായി ഒവിയ പ്രണയത്തിലായി. കൂടാതെ ഇതിന്റെ പേരില്‍ നടി ആത്മഹത്യയ്ക്ക് ശ്രമിച്ചതും വാര്‍ത്തയായിരുന്നു. ആരവിനോടുള്ള സ്നേഹം അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ നിന്ന ഓവിയ ഷോയില്‍ നിന്നും സ്വയം പുറത്ത് പോകുകയും ചെയ്തിരുന്നു. കൂടാതെ ഷോയ്ക്ക് ശേഷവും ഇരുവരും ഒന്നിച്ചു യാത്ര ചെയ്യുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ ഈ പ്രണയം പൂവനിയുമെന്നു ആരാധകരും ചിന്തിച്ചു തുടങ്ങി. എന്നാല്‍ തനിക്ക് ആരവിനോട് അടുത്ത സൗഹൃദം മാത്രമേയുള്ളുവന്നു പറയുകയാണ് ഓവിയ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.
ആരവുമായി വളരെ അടുത്ത ബന്ധമുണ്ടെന്നു പറഞ്ഞ താരം വളരെ മികച്ച പിന്തുണയാണ് പരസ്പരം തങ്ങള്‍ കൈമാറുന്നതെന്നും ഒവിയ പറയുന്നു . രണ്ടുപേരും തമ്മിലുള്ള ഈ ബന്ധത്തെ സൗഹൃദം എന്ന് പറയുന്നില്ല. എന്തെങ്കിലും ഞങ്ങള്‍ തമ്മില്‍ അങ്ങനെ ഒരു ബന്ധം ഉണ്ടെങ്കില്‍ തീര്‍ച്ചയായും തുറന്ന് പറയുമെന്നും ഓവിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
Post Your Comments