GeneralLatest NewsTV Shows

ഏഴുവര്‍ഷത്തെ ദാമ്പത്യത്തിനു വിരാമം; നടന്‍ സന്ദീപ്‌ വിവാഹ മോചനത്തിന്

പ്രമുഖ ഹിന്ദി സീരിയല്‍ താരവും കോമഡി നടനുമായ സന്ദീപ്‌ ആനന്ദ് വിവാഹമോചിതനാകുന്നു. 2012 ല്‍ ആയിരുന്നു താരത്തിന്റെ വിവാഹം. ഏഴുവര്‍ഷത്തെ ദാമ്പത്യത്തിനു വിരാമമിട്ടുകൊണ്ട് താരം വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്.

മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് വിവാഹ ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും എന്നാല്‍ ഭാര്യയുമായുള്ള ബന്ധം നല്ല രീതിയില്‍ മുന്നോട്ട് പോകുന്നില്ലെന്ന് കണ്ടാണ്‌ താരം വിവാഹമോചനത്തിന് ഒരുങ്ങുന്നതെന്ന് ഒരു വിനോദ സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ബന്ധത്തില്‍ താരത്തിനു ഒരു മകനുണ്ട്.

shortlink

Related Articles

Post Your Comments


Back to top button