തെന്നിന്ത്യൻ ഭാഷകളിൽ ഒരുപോലെ തിളങ്ങുന്ന രണ്ട് താരങ്ങളാണ് ദുൽഖർ സൽമാനും നിത്യാ മേനോനും. ഇരുവരും നായിക നായകന്മാരായി അഭിനയിച്ച ചിത്രങ്ങളൊക്കെ ഹിറ്റുകളായിരുന്നു.2012 ല്‍ പുറത്തിറങ്ങിയ അന്‍വര്‍ റഷീദ് ചിത്രമായ ഉസ്താദ് ഹോട്ടലിലൂടെയാണ് നിത്യയും ഡിക്യൂവും ആദ്യമായി ഒരുമിച്ചെത്തിയത്. ഉസ്താദ് ഹോട്ടല്‍ വന്‍ വിജയമായിരുന്നു.
പിന്നീട് പുറത്തിറങ്ങിയ മണി രത്നം ചിത്രമായ ഓകെ കണ്മണി, 100 ഡേയ്സ് ഓഫ് ലവ്, എന്നീ ചിത്രങ്ങളിലൂടെ ഇരു താരങ്ങളും പ്രേക്ഷകരെ വിസ്മയിപ്പിക്കുകയായിരുന്നു. ഇവരുടെ ഈ കെമിസ്ട്രി പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ച വിഷയമായിരുന്നു. ഇതിനെ കുറിച്ച് നിത്യ മേനോന് തന്നെ തുറന്നു പറയുകയാണ്.
സിനിമ സെറ്റിലെ പരിചയം മാത്രമാണ് ഞങ്ങള്‍ക്കിടയില്‍ ഉണ്ടായത്. എന്നാല്‍ വര്‍ഷങ്ങളായുളള ആത്മബന്ധമായിരുന്നു. സെറ്റില്‍ വര്‍ഷങ്ങളായി പരിചയമുളള സുഹൃത്തുക്കളെ പോലെയായിരുന്നു . അതു കൊണ്ട് തന്നെ അതിനേക്കാള്‍ ആത്മബന്ധം സ്ക്രീനില്‍ അവതരിപ്പിക്കാന്‍ സാധിച്ചു. അത് ചിലപ്പോഴൊക്കെ ഞങ്ങളെ തന്നെ വിസ്മയിപ്പിക്കാറുണ്ടെന്നും നിത്യ പറഞ്ഞു.
Post Your Comments