CinemaMollywoodNEWS

മോഹന്‍ലാല്‍ എന്ത് കൊണ്ട് ജയരാജുമായി സിനിമ ചെയ്യുന്നില്ല: കാരണം ഇതാകാം!!

സംവിധായകന്‍ ജയരാജും മലയാളികളുടെ സ്വകാര്യ അഹങ്കാരം മോഹന്‍ലാലും ചേര്‍ന്നൊരു സിനിമ ഇതുവരെയും സംഭവിച്ചിട്ടില്ല. പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്‌ ഈ കൂട്ടുകെട്ടിലേത്. ഇനി അങ്ങനെ ഒരു സിനിമ സംഭവിക്കുമോ എന്നതില്‍ വലിയ ഉറപ്പില്ല, കാരണം മുന്‍പൊരിക്കല്‍ ജയരാജ് മോഹന്‍ലാലിനെ വെച്ചൊരു സിനിമ പ്ലാന്‍ ചെയ്യുകയും തുടര്‍ന്ന് ആ സിനിമ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഇതോടെ മോഹന്‍ലാല്‍ തന്നില്‍ നിന്ന് അകലം പാലിച്ചതായി ജയരാജ്‌ പറയുന്നു. അതിനു കാരണക്കാര്‍ താന്‍ തന്നെയാണെന്നും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ജയരാജ്‌ വ്യക്തമാക്കുന്നു.

ജയരാജ്‌ പറയുന്നത്

“ദേശാടനത്തിന് ശേഷം മഴയുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം അണിയറയില്‍ പ്ലാന്‍ ചെയ്തിരുന്നു. ഗാനങ്ങളും കോസ്റ്റ്യൂമും ലൊക്കേഷനുമടക്കം എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു പക്ഷേ എന്റെ വ്യക്തിപരമായ ഒരു പ്രശ്നം കൊണ്ട് ചിത്രം മുടങ്ങുകയായിരുന്നു. കുടുംബത്തോടൊപ്പം ആഫ്രിക്കയില്‍ യാത്രപോയിരുന്ന മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടി മാത്രം ട്രിപ്പ് ക്യാന്‍സല്‍ ചെയ്ത് വന്നു. അപ്പോഴാണ് സിനിമ ഉപേക്ഷിക്കപ്പെട്ട വിവരം അദ്ദേഹം അറിഞ്ഞത്. നേരത്തെ ഒന്ന് അറിയിക്കാമായിരുന്നില്ലേ എന്നാണ് മോഹന്‍ലാല്‍ അപ്പോഴെന്നോട് ചോദിച്ചത്. ആ ഓര്‍മ ഉള്ളതിനാലാവാം അദ്ദേഹം ഞാനുമായി പിന്നീട് ചിത്രങ്ങള്‍ ചെയ്യാന്‍ സമ്മതം തരാത്തത്.”

shortlink

Related Articles

Post Your Comments


Back to top button