മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാന് ആരാധക ശ്രദ്ധ ഇത്രയധികം ലഭിക്കുന്നത് അദ്ദേഹം ഒരു താരപുത്രനായതുകൊണ്ടല്ല മറിച്ച് താരത്തിന്റെ എളിമ കൊണ്ടുതന്നെയാണ്. എ എളിമയുടെ ഏറ്റവും വലിയ തെളിവു പോലെ, ദുൽഖറിന്റെ ഒരു അപൂർവ ചിത്രം ഇൻസ്റ്റഗ്രാമില്‍ പങ്കു വച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് ഉണ്ണി ആർ.
ഉണ്ണി തിക്കഥയെഴുതി, മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ‘ചാർലി’യുടെ ലൊക്കേഷനിൽ വച്ച് ഉണ്ണി പകർത്തിയതാണ് ഈ ചിത്രം. ഷൂട്ടിന്റെ ഇടവേളയിൽ നിലത്ത് വിരിച്ച തുണിയിൽ കിടന്നുറങ്ങുന്ന ഡിക്യുവാണ് ചിത്രത്തിൽ. ചിത്രവും കുറിപ്പും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.
“ചാർളിയുടെ ഷൂട്ടിങ് സമയത്ത് എന്റെ കൈയിൽ ഉണ്ടായിരുന്ന ക്യാമറയിൽ വളരെ കുറച്ചു ചിത്രങ്ങൾ മാത്രമാണ് പതിഞ്ഞത്. എനിക്കു പ്രിയപ്പെട്ടത് എന്നു തോന്നിയ ആ ചിത്രങ്ങൾ ഇടയ്ക്ക് എപ്പോഴോ നഷ്ടപ്പെട്ടു. തിരിച്ചു കിട്ടില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് ആ ചിത്രങ്ങളെ ഓർത്തു സങ്കടപ്പെട്ടില്ല. ചാർലി ഇറങ്ങി മൂന്നു വർഷങ്ങൾ കഴിയുമ്പോൾ ആ കഥാപാത്രത്തെ പോലെ യാദൃശ്ചികമായി, നഷ്ടപ്പെട്ടെന്നു ഞാൻ കരുതിയ ആ ഫോട്ടോകൾ തിരികെ എത്തി. അതിലൊന്ന് ഇതാണ്, ഷൂട്ടിങ്ങിനിടയിൽ, ആളുകളിൽ നിന്ന് ഒഴിഞ്ഞ്, വെറും നിലത്തു ഒരു തുണി മാത്രം വിരിച്ചു കിടന്ന് ഉറങ്ങുന്ന ദുൽഖർ. സൂക്ഷിച്ചു നോക്കിയാൽ കാറ്റിനെ പോലെ സഞ്ചരിക്കുന്ന, ഏതു മഴയിലും ഏതു വേനലിലും പരാതികൾ ഇല്ലാതെ, ഒരു സൂഫിയുടെ സ്വാസ്ഥ്യം നിറഞ്ഞ മനസുള്ള ചാർലിയെയും കാണാം”. ചിത്രത്തിനൊപ്പം ഉണ്ണി കുറിച്ചതിങ്ങനെ.
Post Your Comments