CinemaMollywoodNEWS

ഇത്രയും പ്രായമുള്ള ഞാന്‍ ഇനി എങ്ങനെ കോളേജ് പയ്യനാകും: ചോദ്യം ഉന്നയിച്ച് പൃഥ്വിരാജ്

പ്രായത്തിനു മുകളിലുള്ള പക്വത കഥാപാത്രങ്ങള്‍ സ്വീകരിക്കുന്ന പൃഥ്വിരാജിനു ഈ പ്രായത്തില്‍ കോളേജ് പയ്യനാകാന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.
36 വയസ്സുള്ള എനിക്ക് എങ്ങനെ ഇനി കോളേജ് പയ്യനാകാന്‍ എങ്ങനെ കഴിയും എന്നായിരുന്നു അടുത്തിടെ ഒരു ടെലിവിഷന്‍ അഭിമുഖ പരിപാടിയില്‍ പൃഥ്വിരാജ് ചോദിച്ചത്.

ഒരു കഥാപാത്രം രണ്ടു കാലങ്ങളെ അവതരിപ്പിക്കേണ്ട സാഹചര്യത്തില്‍ ചിലപ്പോള്‍ അങ്ങനെയുള്ള കഥാപാത്രങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
“എനിക്ക് ഒരിക്കലും ഇനി കോളേജ് പയ്യനാകാന്‍ കഴിയില്ല എന്റെ പ്രായം അതല്ല അത് ചെയ്യേണ്ട മറ്റുനടന്മാര്‍ ഇഷ്ടംപോലെയുണ്ട് ഇവിടെ”, പൃഥ്വിരാജ് പറയുന്നു,ജുനൂസ് മുഹമ്മദ്‌ സംവിധാനം ചെയ്യുന്ന നയന്‍ ആണ് തിയേറ്ററില്‍ എത്താനിരിക്കുന്ന പൃഥ്വിരാജ് ചിത്രം, ഫെബ്രുവരി ഏഴിന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

shortlink

Related Articles

Post Your Comments


Back to top button